പശുവിന്റെ കണ്ണുകളും താറാവിന്റെ ശബ്ദവുമുള്ള ഏഴുവയസ്സുകാരി കുമാരി ഇനി നേപ്പാളിലെ ദൈവം; നിലത്ത് കാലുകുത്താന്‍ പോലു അനുവാദമില്ലാത്ത ദൈവത്തെ കണ്ടുവണങ്ങാന്‍ എത്തിയവരില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി വരെ
കുമാരിക്ക് ഏഴുവയസ്സ് ആയതേയുള്ളൂ. നേപ്പാളിലെ മനുഷ്യ ദൈവമാണ് അവള്‍. പശുവിന്റേതിന് സമാനമായ കണ്ണുകളും താറാവിന്റേതുപോലുള്ള ശബ്ദവുമുള്ള ഈ ബാലക നേപ്പാളിലെ വിശ്വാസമനുസരിച്ച് ദൈവത്തിന്റെ പ്രതിരൂപമാണ്. ഹിന്ദുക്കളും ബുദ്ധമതക്കാരും ഒരേ പോലെ ആരാധിക്കുന്ന ദൈവം.
കുമാരി എന്നറിയപ്പെടുന്ന ദൈവിയുടെ ഉത്സവമായിരുന്നു ജൂലൈയില്‍. നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കുമാരി ദഹല്‍ അടക്കം ആയിരക്കണക്കിനാളുകളാണ് കുമാരിയെ കാണാനും അനുഗ്രഹം വാങ്ങാനമായി എത്തിയത്.
കുമാരിപതിയില്‍ നടന്ന രഥോ മചീന്ദ്രനാഥ് ഉത്സവത്തിന്റെ അവസാന ദിവസമാണ് രഥത്തിലേറി മാരി എത്തിയത്.
ദൈവത്തിന്റെ പ്രതിരൂപമാണെങ്കിലും കുമാരി അച്ഛനമ്മമാര്‍ക്കൊപ്പമാണ് ഇപ്പോഴും താമസം. തന്റെ മകളെ ദേവിയായി തിരഞ്ഞെടുത്തപ്പോള്‍ ഏറെ സന്തോഷം തോന്നിയെന്ന് കുമാരിയുടെ അച്ഛന്‍ രമേഷ് ബജ്രാചാര്യ പറയുന്നു. തൊഴിലാളികളായിരുന്നു കുമാരിയുടെ രക്ഷിതാക്കള്‍. ഇരുവരും ജോലി ഉപേക്ഷിച്ച് മകള്‍ക്കൊപ്പം നില്‍ക്കുകയാണിപ്പോള്‍.
ദേവിയായി തിരഞ്ഞെടുക്കപ്പെടുന്നയാള്‍ പാലിക്കേണ്ട കുറേ ചിട്ടവട്ടങ്ങളുണ്ട്. ഇങ്ങനെയുള്ളവര്‍ക്ക് പ്രത്യേക അവസരങ്ങളില്‍ അല്ലാതെ വീടുവിട്ടുപോകാന്‍ അനുവാദമില്ല. ഇവരുടെ കാല്‍ നിലത്തുകുത്താനും പാടില്ല. ഇക്കാര്യങ്ങളൊക്കെ നിഷ്ഠയോട പാലിക്കുന്നതിന് കുമാരിയുടെ രക്ഷിതാക്കള്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്നു.
കുമാരിയെ ഒരുക്കാനുള്ള ചുമതല അമ്മയ്്ക്കാണ്. വാലിട്ട് നീട്ടിയെഴുതിയ കണ്ണുകളും മുഖാലങ്കാരവുമൊക്കെ അമ്മ സബിതയുടെ വകയാണ്. കൂട്ടുകാര്‍ക്കൊപ്പം പുറത്തുപോയി കളിക്കാന്‍ അനുവാദമില്ലാത്തുകൊണ്ട് കുമാരിയുടെ സുഹൃക്കള് വീട്ടിലെത്തും. കുമാരി ആവശ്യപ്പെടുന്നതെന്തും ഭക്തര്‍ വാരിക്കോരിക്കൊടുക്കുകയും ചെയ്യും.
No comments:
Post a Comment