Thursday, 8 September 2016

ജിഎസ്ടി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; കൗണ്‍സില്‍ രൂപീകരണം ഉടന്‍



ദില്ലി: ചരക്ക് സേവന നികുതി ബില്ലിന്( ജിഎസ്ടി ) രാഷ്ട്രപതി അംഗീകാരം നല്‍കി. രാജ്യത്ത് ഏകീകൃത നികുതി സമ്ബ്രദായം നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേതഗതി ബില്ല് നേരത്തെ പാര്‍ലമെന്റ് പാസാക്കിയിരുന്നു. 16 സംസ്ഥാനങ്ങള്‍കൂടി ബില്‍ പാസാക്കിയതോടെയാണ് രാഷ്ട്രപതി ബില്ലിന് അംഗീകാരം നല്‍കിയിരിക്കുന്നത്.

രാഷ്ട്പതി അംഗീകരിച്ചതോടെ ബില്‍ നിയമമായി. ഇനി രാജ്യത്ത് ഏകീകൃത നികുതി നിരക്ക് നിലവില്‍ വരും.
നിരക്ക് തീരുമാനിക്കുന്നതിനായി കേന്ദ്ര ധനമന്ത്രിയും സംസ്ഥാന ധനമന്ത്രിമാരും ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ രൂപീകരിക്കേണ്ടതുണ്ട്. അതിന് ശേഷമായിരിക്കും നികുതി നിരക്കുകള്‍ തീരുമാനിക്കുക.

ഇനി ചട്ടങ്ങളും നിരക്കുകളും തീരുമാനിക്കാനുള്ള രണ്ട് ബില്ലുകള്‍കൂടി പാസാക്കാനുണ്ട്. അവ പാസാകുന്നതോട് കൂടി ജിഎസ്ടി നിലവില്‍ വരും. 2017 ഏപ്രില്‍ ഒന്നുമുതല്‍ ജിഎസ്ടി സംബ്രദായം രാജ്യത്ത് നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. സ്വാതന്ത്രത്തിന് ശേശം ഇന്ത്യയില്‍ ഇത്തരമൊരു വലിയ നികുതി പരിഷ്കരണം ആദ്യമായാണ്.

കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ജിഎസ്ടി ബില്ലിനെ പിന്തുണച്ചിട്ടുണ്ട്. ജിഎസ്ടി ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ നികുതികള്‍ സമന്വയിപ്പിച്ച്‌ ഒറ്റ നികുതിയായി മാറും.

സെന്‍ട്രല്‍ എസ്കൈസ് ഡ്യൂടി, അഡീഷണല്‍ എക്സൈസ് ഡ്യൂട്ടികള്‍, സേവന നികുതി, അഡീഷണല്‍ കസ്റ്റംസ് ഡ്യൂട്ടി, സര്‍ച്ചാര്‍ജുകള്‍, സെസ്സുകള്‍, വാറ്റ് അല്ലെങ്കില്‍ വില്‍പ്പന നികുതി, വിനോദ നികുതി, ആഡംബര നികുതി, എന്‍ട്രി ടാക്സ് എന്നിവ ഇല്ലാതാകും.

അതേ സമയം സംസ്ഥാനങ്ങളുടെ മുഖ്യവരുമാനമാര്‍ഗ്ഗമായ മദ്യത്തിനും പെട്രോളിയത്തിനും ജിഎസ്ടി ബാധകമാകില്ല. സാമ്ബത്തിക വളര്‍ച്ചയില്‍ പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ബില്‍ സഹായകരമാകും.

No comments:

Post a Comment