ഭീകരവാദം: പാകിസ്താന്‍ അനുകൂല നിലപാടുമായി അമേരിക്ക; ഉപരോധം ഏര്‍പ്പെടുത്തില്ല
വാഷിങ്ടണ്‍: ഭീകരവാദത്തെ പാകിസ്താന്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ തെളിവു സഹിതം വാദിക്കുമ്ബോഴും പാകിസ്താന് അനുകൂല നിലപാടില്‍ അമേരിക്ക. പാകിസ്താനു മേല്‍ ഉപരോധം ഏര്‍പ്പെടുത്തില്ലെന്ന് അമേരിക്ക വ്യക്തമാക്കി. ഭീകരസംഘടനകളെ ഉന്മൂലനം ചെയ്യാന്‍ പാകിസ്താന്‍ പ്രവര്‍ത്തിക്കണമെന്ന് അമേരിക്ക ആവശ്യപ്പെടുന്നുണ്ടെന്നു വ്യക്തമാക്കിയ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് ഡപ്യൂട്ടി വക്താവ് മാര്‍ക് ടോണര്‍ എന്നാല്‍ ഉപരോധത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും അറിയിച്ചു.
പാകിസ്താന്‍ എല്ലാ ഭീകരസംഘടനകളെയും തങ്ങളുടെ അയല്‍രാജ്യങ്ങളെ ലക്ഷ്യമിടുന്ന ഭീകരസംഘടനകളെയും അവരുടെ സുരക്ഷിത താവളങ്ങളെയും ഇല്ലായ്മ ചെയ്യണമെന്ന് ടോണര്‍ ആവശ്യപ്പെട്ടു.
കൂടാതെ പാകിസ്താന്‍ എടുക്കുന്ന ചില ഭീകര വിരുദ്ധ നടപടികളെ അമേരിക്ക പ്രോല്‍സാഹിപ്പിക്കുന്നുണ്ടെന്നും അഫ്ഗാന്‍ അതിര്‍ത്തിയിലുള്‍പ്പടെയുള്ള മേഖലയില്‍ സമാധാനവും സ്ഥിരതയും ഉറപ്പുവരുത്തുകയെന്നതാണ് അന്തിമമായ ലക്ഷ്യമെന്നും മാര്‍ക് ടോണര്‍ വ്യക്തമാക്കി.
നേരത്തെ പാകിസ്താനു മേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്ന കാര്യം അമേരിക്ക ഗൗരവമായി പരിഗണിക്കണമെന്ന് ഐക്യരാഷ്ട്രസഭയിലേക്കുള്ള അമേരിക്കയുടെ മുന്‍ അംബാസഡര്‍ സല്‍മെ ഖലീല്‍സാദ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ നയം വ്യക്തമാക്കിയാണ് അമേരിക്കന്‍ വക്താവ് രംഗത്തു വന്നിരിക്കുന്നത്.
No comments:
Post a Comment