Friday, 9 September 2016

കൊച്ചിക്കാര്‍ക്ക് ലഭിക്കാത്ത ഭാഗ്യം ഇനി ഇരിങ്ങാലക്കുടക്കാര്‍ക്ക്; സിനിമാ നടിയെ വല്ലുന്ന സൗന്ദര്യത്തിന്റെ പേരില്‍ ചുമതല ഏല്‍ക്കും മുമ്ബ് വിവാദ നായികയായ മെറിന്‍ ജോസഫ് ഇനി ഇരിങ്ങാലക്കുട എ എസ് പി



കൊച്ചി: തന്റെ സൗന്ദര്യം മാത്രമാണ് മാദ്ധ്യമങ്ങള്‍ക്ക് വാര്‍ത്തയെന്നും, ഞാന്‍ ചെയ്യുന്ന ജോലിയെക്കുറിച്ച്‌ ആരും ഒന്നും ചോദിക്കാറില്ലെന്നും തുറന്നു പറഞ്ഞ പൊലീസ് ഉദ്യോഗസ്ഥയാണ് മെറിന്‍ ജോസഫ്. കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയിലെ എന്‍എസ്‌എസ് യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കവേയായിരുന്നു മെറിന്‍ ഇങ്ങനെ പറഞ്ഞത്. ഒരു സ്ത്രീ ഐപിഎസ് ഓഫീസര്‍ പദവിയിലെത്തുന്നത് ഇന്നും ഭൂരിഭാഗവും അത്ഭുതത്തോടെയാണ് നോക്കി കാണുന്നത്.
സ്ത്രീകളെ പൊലീസ് ഓഫീസര്‍ ആയി ഉള്‍ക്കൊള്ളാന്‍ സമൂഹം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. സ്ത്രീകളോടുള്ള സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം വരണം. സൗന്ദര്യത്തിന്റെ പേരിലാണ് പലപ്പോഴും താന്‍ വാര്‍ത്തയില്‍ ഇടംപിടിച്ചിട്ടുള്ളത്. ഇത് ശരിയായ പ്രവണതയല്ലെന്നും അവര്‍ കൂട്ടിചേര്‍ത്തിരുന്നു. ഇത് സത്യമാണ് താനും.

ഐപിഎസ് പ്രവേശനം കിട്ടയതുമുതല്‍ ഗ്ലാമറിന്റെ പേരിലാണ് മെറിന്‍ വാര്‍ത്താ താരമായത്. ഉറച്ച നിലപാടുകള്‍ കാരണം വിവാദങ്ങളില്‍ കുടുങ്ങിയ ഐപിഎസ് ഉദ്യോഗസ്ഥ മെറിന്‍ ജോസഫിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയത് യുഡിഎഫ് സര്‍ക്കാരായിരുന്നു. തിരുവനന്തപുരത്ത് സമരത്തിനിടെ പൊലീസുകാരനെക്കൊണ്ട് കുട പിടിപ്പിച്ചു നില്‍ക്കുന്ന മെറിന്റെ ചിത്രം സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. പൊലീസില്‍ ഓഡര്‍ലി സമ്ബ്രദായം അവസാനിപ്പിക്കാന്‍ ഡി.ജി.പി: ടി.പി. സെന്‍കുമാര്‍ നടപടി സ്വീകരിക്കുന്നതിനിടയിലാണ് മെറിന്‍ പൊലീസുകാരനെക്കൊണ്ട് കുട പിടിപ്പിച്ചത്. ഇതോടെ മൂന്നാറിലെത്തി. ഇപ്പോള്‍ ഇടതുപക്ഷമെത്തുമ്ബോള്‍ മെറിന്‍ മലയിറങ്ങുന്നു. കൊച്ചിയില്‍ സൗന്ദര്യത്തിന്റെ പേരില്‍ ചര്‍ച്ചകളില്‍ ഇടം നേടിയ ഐപിഎസുകാരി ഇനി ഇരിങ്ങാലക്കുടയിലാകും ജോലി നോക്കുക. 2013 ബാച്ച്‌ ഐ.പി.എസ്. ഉദ്യോഗസ്ഥയും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയുമായ മെറിന്‍ പത്തനംതിട്ട റാന്നി സ്വദേശിനിയാണ്.

മെറിന്‍ ജോസഫ് അടക്കം ആറു എ.എസ്പിമാര്‍ക്കു സ്ഥലംമാറ്റം നല്‍കാനാണ് പിണറായി സര്‍ക്കാര്‍ തീരുമാനം. കറുപ്പസാമി വൈക്കം, മെറിന്‍ ജോസഫ് ഇരിങ്ങാലക്കുട, ജയ്ദേവ്. ജി മാനന്തവാടി, കാര്‍ത്തികേയന്‍ ഗോകുല ചന്ദ്രന്‍ പുനലൂര്‍, ജി.പൂങ്കുഴലി പാലക്കാട്, ആദിത്യ. ആര്‍ ആറ്റിങ്ങല്‍-ഇങ്ങനെയാണ് മാറ്റം. 2013 ബാച്ച്‌ ഐ.പി.എസ്. ഉദ്യോഗസ്ഥനും ഇലക്‌ട്രോണിക് എന്‍ജിനീയറിങ് ബിരുദധാരിയുമായ തമിഴ്നാട് തൂത്തുക്കുടി സ്വദേശി കറുപ്പസ്വാമി നാദാപുരം എ.എസ്പിയായിരുന്നു.

പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം പുതുതായി നിയമനം ലഭിച്ചവരാണ് മറ്റു നാലുപേരും. 2013 ബാച്ച്‌ ഐ.പി.എസ്. ഉദ്യോഗസ്ഥനായ കൊല്ലം കരിക്കോട് സ്വദേശി ജയദേവ്.ജി, മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരിയാണ്. 2014 ബാച്ച്‌ ഐ.പി.എസ്. ഉദ്യോഗസ്ഥരായ ബാംഗ്ലൂര്‍ സ്വദേശി കാര്‍ത്തികേയന്‍ ഗോകുലചന്ദ്രന്‍ ബി.ഡി.എസ്. ബിരുദധാരിയും, തമിഴ്നാട് കരൂര്‍ സ്വദേശിനി ജി. പൂങ്കുഴലി ഇലക്‌ട്രോണിക്സ് ബിരുദധാരിയും ചെന്നൈ സ്വദേശി ആര്‍. ആദിത്യ കംപ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയുമാണ്.

No comments:

Post a Comment