Friday, 9 September 2016

ആഞ്ജലിന ജോളിക്ക് പകരം ആഞ്ജലിന ജോളി മാത്രം; ജോര്‍ദനിലെ അഭയാര്‍ഥികളെ കാണാന്‍ എത്തിയ ഹോളിവുഡ് താരം സിറിയയിലെ സമാധാനത്തിനുവേണ്ടി രംഗത്ത്



ലോകത്തെന്തൊക്കെ സംഭവിച്ചാലും അതൊന്നും തന്നെ ബാധിക്കുന്നതല്ലെന്ന് കരുതുന്നവരാണ് ഭൂരിപക്ഷം സെലിബ്രിറ്റികളും. എന്നാല്‍ ഹോളിവുഡ് സുന്ദരി ആഞ്ജലിന ജോളി അതില്‍നിന്നൊക്കെ വ്യത്യസ്തയാണ്. തന്റെ സെലിബ്രിറ്റി പ്രതിഛായയെ ലോകത്തിന്റെ നന്മയ്ക്കുവേണ്ടി ഉപയോഗിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു.

വടക്കന്‍ ജോര്‍ദനിലെ അസ്റാഖിലുള്ള അഭയാര്‍ഥി ക്യാമ്ബിലെത്തിയ ആഞ്ജലിന സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ ഉറ്റവരെ നഷ്ടമായി അഭയാര്‍ഥികളായി മാറിയ കുട്ടികളെ സന്ദര്‍ശിച്ചു.
അഭയാര്‍ഥി വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയുടെ ഹൈക്കമ്മീഷണര്‍ കൂടിയാണ് ആഞ്ജലീന.

സിറിയയിലെ ആഭ്യന്തര കലാപം അവസാനിപ്പിക്കണമെന്നും അഭയാര്‍ഥികള്‍ക്ക് കൂടുതല്‍ സഹായമെത്തിക്കാന്‍ അന്താരാഷ്ട്ര സമൂഹം തയ്യാറാകണമെന്നും ആഞ്ജലിന ആവശ്യപ്പെട്ടു. ജോര്‍ദനില്‍നിന്ന് മടങ്ങിയ അവര്‍ ലണ്ടനില്‍ ഐക്യരാഷ്ട്ര സഭയുടെ സമ്മേളനത്തില്‍ പങ്കെടുത്ത് ഈ വിഷയം അവതരിപ്പിക്കാനും തയ്യാറായി.
സമാധാന ദൗത്യങ്ങള്‍ ആത്മാര്‍ഥമായി നിര്‍വഹിക്കുന്നതിന് രാജ്യങ്ങളുടെ ഭാഗത്തുനിന്ന് കൂടുതല്‍ ഊര്‍ജിതമായ ശ്രമം ഉണ്ടാകേണ്ടിയിരിക്കുന്നുവെന്ന് സമ്മേളനത്തില്‍ സംസാരിക്കവെ ആഞ്ജലിന പറഞ്ഞു. 80-ഓളം രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ് ആഞ്ജലിന അപ്രതീക്ഷിതമായി കടന്നുവന്നത്.

No comments:

Post a Comment