Thursday, 8 September 2016

സൂറത്തില്‍ അമിത് ഷാ പങ്കെടുത്ത പട്ടേല്‍സമുദായക്കാരുടെ യോഗത്തില്‍ ബഹളം



ഹര്‍ദിക് ഹര്‍ദിക് എന്ന് മുദ്രാവാക്യം മുഴക്കി സദസ്സിലുണ്ടായിരുന്നവരില്‍ ഒരു വിഭാഗം എഴുന്നേറ്റു. കസേരകള്‍ അടിച്ചുതകര്‍ത്തു.

സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്ത പട്ടേല്‍ സമുദായ നേതാക്കളുടെ യോഗം ബഹളത്തെ തുടര്‍ന്ന് അലങ്കോലപ്പെട്ടു. പട്ടേല്‍ സമുദായ നേതാവ് ഹര്‍ദിക് പട്ടേലിന്റെ അനുയായികളാണ് യോഗസ്ഥലത്ത് കടന്നുകയറി അലങ്കോലപ്പെടുത്തിയത്. കസേരുകളും മേശകളും നശിപ്പിച്ചു.

വിജയ് രൂപാണി മന്ത്രിസഭയിലെ പട്ടേല്‍ സമുദായക്കാരായ മന്ത്രിമാരെ ആദരിക്കാനായി സംഘടിപ്പിച്ച റാലിയില്‍ പങ്കെടുക്കാനാണ് അമിത് ഷാ സൂറത്തിലെത്തിയത്. കേന്ദ്രമന്ത്രി പുരുഷോത്തം റൂപല്ല യോഗത്തില്‍ സംസാരിച്ചുകൊണ്ടിരിക്കേയാണ് അമിത് ഷാ യോഗസ്ഥലത്തേക്ക് എത്തിയത്.
തുടര്‍ന്ന് ഹര്‍ദിക് ഹര്‍ദിക് എന്ന് മുദ്രാവാക്യം മുഴക്കി സദസ്സിലുണ്ടായിരുന്നവരില്‍ ഒരു വിഭാഗം എഴുന്നേറ്റു. കസേരകള്‍ അടിച്ചുതകര്‍ത്തു.

പോലീസെത്തി ബഹളക്കാരെ പുറത്താക്കി. കേവലം ആറ് മിനിറ്റ് മാത്രമാണ് അമിത് ഷാ യോഗത്തില്‍ സംസാരിച്ചത്. അപ്പോള്‍ കേള്‍വിക്കാരായി ബാക്കിയുണ്ടായിരുന്നത് 20 ശതമാനം ആളുകള്‍ മാത്രമായിരുന്നു.

കോണ്‍ഗ്രസാണ് ബഹളക്കാര്‍ക്ക് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു.

No comments:

Post a Comment