ഓണചിത്രമെടുത്ത് പോസ്റ്റ് ചെയ്യൂ: വിദേശ യാത്ര ടിക്കറ്റ് നേടൂ
നെടുമ്ബാശ്ശേരി: ആകാശയാത്ര ഏതൊരാളുടെയും സ്വപ്നം തന്നെയാണ്.വിമാനത്തില്‍ കയറണമെന്നും ആകാശത്തിലൂടെ പറക്കണമെന്നും മോഹിക്കാത്തവരായി ആരുമുണ്ടാകില്ല.അതുകൊണ്ടുതന്നെ ആകാശയാത്രയ്ക്കുള്ള ടിക്കറ്റ് സമ്മാനമായി ലഭിച്ചാല്‍ സന്തോഷം പറഞ്ഞറിയ്ക്കാന്‍ പറ്റാതെയും വരും.
വിദേശ യാത്ര സ്വപ്നം കാണുന്നവര്‍ ഈ വര്‍ഷം ഓണം തകര്‍ത്ത് ആഘോഷിച്ചാല്‍ മതിയെന്നാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വാഗ്ദാനം.
എന്നാല്‍ ഓണാഘോഷത്തിന്റെ ചിത്രം എടുക്കാന്‍ മറക്കുകയുമരുത്.
വിദേശവിമാനയാത്രയ്ക്കുള്ള അവസരമൊരുക്കി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ഇന്ത്യ എക്സ്പ്രസ് മലയാളികളുടെ ഓണോഘോഷത്തിലും പങ്കുചേരുകയാണ്.ഓണം ആഘോഷിയ്ക്കുന്ന മലയാളികള്‍ക്കായി 'എക്സ്പ്രസ് യുവര്‍ ഓണം'എന്ന പേരിലാണ് സമ്മാന പദ്ധതി പ്രഖ്യാപിച്ചിരിയ്ക്കുന്നത്.
ക്യാമറയിലോ, മൊബൈല്‍ ഫോണിലോ പകര്‍ത്തിയ ഓണാഘോഷ ചിത്രങ്ങള്‍ അവരവരുടെ ഫെയ്സ്ബുക്ക് പ്രൊഫൈലില്‍ #AirIndiaExpressOnam എന്ന് ഹാഷ് ടാഗോടെ പോസ്റ്റ് ചെയ്യുന്ന ആര്‍ക്കും മത്സരത്തില്‍ പങ്കടെുക്കാം.
തിരഞ്ഞെടുക്കപ്പെടുന്ന 5 പേര്‍ക്ക് എയര്‍ഇന്ത്യ എക്സ്പ്രസ് സര്‍വീസ് നടത്തുന്ന ഏത് രാജ്യത്തിലേയ്ക്കും പറക്കുന്നതിനുള്ള, മടക്കയാത്ര ഉള്‍പ്പെടെയുള്ള ടിക്കറ്റ് സമ്മാനമായി ലഭിക്കും. ഗ്രാമത്തിലോ, വീട്ടിലോ, ഓഫീസിലോ എവിടെ നടന്ന ഓണാഘോഷത്തിന്റെ ചിത്രമായാലും സമ്മാനത്തിനായി അയക്കാവുന്നതാണ്.
സപ്തംബര്‍ 20 വരെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാവുന്ന കാലാവധി.
കൂടുതല്‍ വിവരങ്ങള്‍ക്ക് എയര്‍ഇന്ത്യ എക്സ്പ്രസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്കായ Facebook.com/AirIndiaExpressOfficial സന്ദര്‍ശിക്കുക.
No comments:
Post a Comment