വേലന്താവളം ചെക്പോസ്ററ്റില് മൂന്നുദിവസത്തെ നികുതി 18,000, കൈക്കൂലി പണം മൂന്നുലക്ഷം
പാലക്കാട് • ചിറ്റൂര്‍ അതിര്‍ത്തിയിലെ വേലന്താവളം വാണിജ്യനികുതി ചെക്പോസ്റ്റില്‍ കൈക്കൂലി പണമായ 3, 00,600 സൂക്ഷിച്ചിരുന്നത് പഴയപത്രകൂമ്ബാരത്തിനിടയില്‍ നാലുകടലാസു പൊതികളായി പൊതിഞ്ഞ്. പുലര്‍ച്ചെമുതല്‍ പാലക്കാട് ഡിവൈഎസ്പി എം.സുകുമാരന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം ചെക്പോസ്റ്റ് പരിസരം നിരീക്ഷിച്ചശേഷം ഒന്‍പതോടെയാണ് പരിശോധനാ മുറിയില്‍ കയറി റെയ്ഡ് നടത്തിയത്. കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുത്തതിനെക്കുറിച്ച് ചെക്പോസ്റ്റിലെ ജീവനക്കാര്‍ക്ക് മറുപടിയുണ്ടായില്ല.
ദിവസം 150 പാര്‍സല്‍ വാഹനങ്ങളാണ് ദിവസം ഇതുവഴി കടന്നുപോകുന്നത്. നേരത്തെ വാളയാര്‍വഴി പോയിരുന്ന മിക്കവാഹനങ്ങളും അവിടെ പരിശോധന ശക്തമായതോടെ വേലന്താവളം വഴിയാണ് പോകുന്നത്.
നികുതിയും കാര്യമായ പരിശോധനയും ഇല്ലാതെ ചെക്പോസ്റ്റ് കടത്തിവിടാന്‍ പാഴ്സല്‍വാഹനം ഒന്നിന് 2,500, 5,000 രൂപവരെയാണ് ഇവിടെ ഈടാക്കുന്നതെന്ന് വിജിലന്‍സിനു വിവരം ലഭിച്ചു. മൂന്നുദിവസമായി തുടര്‍ച്ചയായ പരിശോധനയില്‍ നിന്നു സര്‍ക്കാരിനു നികുതി ഇനത്തില്‍ ലഭിച്ചത് 18,000 രൂപമാത്രം.
വാണിജ്യനികുതി ഇന്‍സ്പെക്ടര്‍മാരായ എന്‍.നസീം, ഇ.പ്രഭാകരന്‍, ക്ലറിക്കല്‍ ജീവനക്കാരന്‍ മൊയ്തീന്, ഒാഫിസ് അസിസ്റ്റന്റ് അജീഷ്കുമാര്‍ എന്നിവരാണ് റെയ്ഡ് സമയത്ത് ചെക് പോസ്റ്റിലുണ്ടായിരുന്നത്. സ്ഥലം കേന്ദ്രീകരിച്ച് ഏഴ് ഏജന്റുമാര്‍ സ്ഥിരമായി പ്രവര്‍ത്തിക്കുന്നതായി വിജിലന്‍സ് അധികൃതര്‍ പറഞ്ഞു. രണ്ടാഴ്ചമുന്‍പ് പാഴ്സല്‍വാഹനങ്ങള്‍ വന്‍തോതില്‍ എത്തി ഇവിടെയുണ്ടായ ഗതാഗതക്കുരുക്കില്‍പ്പെട്ട ആംബുലന്‍സില്‍ കോയമ്ബത്തൂര്‍ ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്ന വയോധിക മരിച്ച സംഭവം ഉണ്ടായി. ആ സമയത്ത് വിജിലന്‍സ് ഇവിടെ നടത്തിയ റെയ്ഡില്‍ 5,000 രൂപ പിടിച്ചെടുത്തിരുന്നു.
No comments:
Post a Comment