കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തായ്‍ലന്‍ഡിലെത്തി
കൊച്ചി • ഐഎസ്‌എല്‍ പുതിയ സീസണ്‍ തയാറെടുപ്പിനായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തായ്‍ലന്‍ഡിലെത്തി. ഇന്നു പുലര്‍ച്ചെയാണു ടീം കൊച്ചിയില്‍ നിന്നു ബാങ്കോക്കിലേക്കു പുറപ്പെട്ടത്. തായ് പ്രിമിയര്‍ ലീഗിലേയും ഫസ്റ്റ് ഡിവിഷന്‍ ലീഗിലേയും ഫുക്കറ്റിലെ നാഷനല്‍ ഫുട്ബോള്‍ ട്രെയിനിങ് സെന്ററിലേയും താരങ്ങള്‍ക്കെതിരെ പരിശീലന മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിനായി തായ്ലന്‍ഡില്‍ ഒരുക്കിയിരിക്കുന്നത്. 27 അംഗ ടീമില്‍ 11 വിദേശ താരങ്ങളാണുള്ളത്.
വിദേശ പരിശീലനം ടീമിന് കൂടുതല്‍ യോജിപ്പുണ്ടാക്കുമെന്നാണ് പരിശീലകന്‍ സ്റ്റീവ് കൊപ്പല്‍ പറയുന്നത്. കഴിഞ്ഞ സീസണില്‍ വിദേശ പരിശീലനം നടത്താത്ത ഏകടീം കേരളമായിരുന്നു. മികച്ച ടീമുകള്‍ക്കെതിരെ പരിശീലന മത്സരം നടത്താത്തതിന്റെ അഭാവം കഴിഞ്ഞ സീസണില്‍ കേരളത്തിന് തിരിച്ചടിയായിരിന്നു.
ഇതോടെയാണു വിദേശ പരിശീലനത്തിനായി ടീം തയാറെടുത്തത്.
ടീം മാര്‍ക്വീ താരം ആരണ്‍ ഹ്യൂസ്, കെവെന്‍സ് ബെല്‍ഫോര്‍ട്ട്, ഡക്കന്‍സ് നസോണ്‍, മെഹ്താബ് ഹുസൈന്‍, മുഹമ്മദ് റഫീഖ്, അസ്റക് മെഹ്മത്, ഗുര്‍വിന്ദര്‍ സിങ്, മലയാളി താരങ്ങളായ സി.കെ വിനീത്, റിനോ ആന്റോ എന്നിവരൊഴികെയുള്ള താരങ്ങളെല്ലാം ടീം തായ്‍ലന്‍ഡില്‍ എത്തിയിട്ടുണ്ട്. ഇവര്‍ അടുത്ത ദിവസം തന്നെ ടീമിനൊപ്പം ചേരും.
ഒക്ടോബര്‍ ഒന്നിന് ഐഎസ്‌എല്‍ ഉദ്ഘാടന മത്സരത്തില്‍ ഗുവാഹത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. ഒക്ടോബര്‍ അഞ്ചിനു കൊല്‍ക്കത്തയ്ക്ക് എതിരെയാണു ബാസ്റ്റേഴ്സിന്റെ കൊച്ചിയിലെ ആദ്യ മത്സരം.
കേരള ബ്ലാസ്റ്റേഴ്സ് ടീം:
ഗോള്‍ കീപ്പര്‍മാര്‍: ഗ്രഹാം സ്റ്റാക്ക് (അയര്‍ലാന്റ്), സന്ദീപ് നന്ദി, കുനാല്‍ സാവന്ത്, മുഹമ്മദ് മുനീറുസ്സമാന്‍ അന്‍സാരി (ഇന്ത്യ).
പ്രതിരോധം: ആരണ്‍ ഹ്യൂസ് (വടക്കന്‍ അയര്‍ലാന്റ്), സെഡ്രിക് ഹെങ്ബെര്‍ട്ട് (ഫ്രാന്‍സ്), എല്‍ഹാദ്ജി ഓസിന്‍ എന്‍ഡോയെ (സെനഗല്‍), സന്ദേശ് ജിങ്കാന്‍, റിനോ ആന്റോ, ഗുര്‍വിന്ദര്‍ സിങ്, പ്രത്വിക് ചൗധരി (ഇന്ത്യ).
മധ്യനിര: ദിദിയര്‍ ബോറിസ് കാദിയോ (ഐവറി കോസ്റ്റ്), അസ്റക് മഹ്മത് (ചാഡ്), ഹോസു കുരിയാസ് പ്രീറ്റോ (സ്പെയിന്‍), പ്രശാന്ത് മോഹന്‍, ഇഷ്ഫാഖ് അഹമ്മദ്, മെഹ്താബ് ഹുസൈന്‍, വിനീത് റായ്, മുഹമ്മദ് റഫീഖ്, സി.കെ വിനീത് (ഇന്ത്യ).
മുന്നേറ്റം: അന്റോണിയോ ജര്‍മന്‍ (ഇംഗ്ലണ്ട്), കെവെന്‍സ് ബെല്‍ഫോര്‍ട്ട്, ഡക്കന്‍സ് നസോണ്‍ (ഹെയ്ത്തി), മൈക്കിള്‍ ചോപ്ര (ഇംഗ്ലണ്ട്), മുഹമ്മദ് റാഫി, ഫാറൂഖ് ചൗധരി, തോങ്കോസിം ഹോകിപ് (ഇന്ത്യ).
ഹെഡ് കോച്ച്: സ്റ്റീവ് കൊപ്പല്‍, അസിസ്റ്റന്റ് കോച്ച്: വാള്‍ട്ടര്‍ ഡൗണ്‍സ്, ഇഷ്ഫാഖ് അഹമ്മദ്. ഗോള്‍കീപ്പര്‍ പരിശീലകന്‍: ഗ്രഹാം സ്റ്റാക്ക്.
No comments:
Post a Comment