Tuesday, 6 September 2016

മാക്സ്വെലിന്റെ സെഞ്ചുറിക്കരുത്തില്‍ ഓസീസിന് റെക്കോര്‍ഡ് സ്കോര്‍, വിജയം



പല്ലേക്കലെ •രാജ്യാന്തര ട്വന്റി 20 മല്‍സരത്തിലെ റെക്കോര്‍‍ഡ് പടുത്തുയര്‍ത്തിയ ഓസ്ട്രേലിയ ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ട്വന്റി 20 മല്‍സരത്തില്‍ 85 റണ്‍സിന്റെ ഉജ്വല വിജയം നേടി. ശ്രീലങ്കന്‍ മണ്ണില്‍ ആദ്യം ബാറ്റ് ചെയ്ത ഓസിസ് 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ അടിച്ചു കൂട്ടിയത് 263 റണ്‍സ്. മറുപടിയായി ശ്രീലങ്കയ്ക്ക് ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ട്വന്റി 20 മല്‍സരത്തിലെ ശ്രീലങ്കയുടെ ഏറ്റവും വലിയ തോല്‍വിയാണിത്.

ഓസിസ് ഓപ്പണര്‍ ഗ്ലെന്‍ മാക്സ്വെല്‍ 65 പന്തില്‍ നിന്ന് 145 റണ്‍സെടുത്ത് പുറത്താകാതെ ടീമിനെ റെക്കോര്‍‍ഡ് സ്കോറിലേക്ക് നയിച്ചു. പതിനാല് ബൗണ്ടറിയും ഒന്‍പതു സിക്സറും ചേര്‍ന്ന ഇന്നിങ്സായിരുന്നു മാക്സ്‍വെല്ലിന്റേത്.
ടിംഹെഡ് 45 റണ്‍സ് നേടി. 2007ല്‍ ശ്രീലങ്ക കെനിയക്കെതിരെ നേടിയ ആറിന് 260 ആയിരുന്നു നിലവിലെ റെക്കോര്‍ഡ്.

ബാറ്റിങ്ങിനിറങ്ങിയ ഓസിസ് തുടക്കം മുതല്‍ ആക്രമിച്ചു കളിച്ചു.ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ 12 പന്തില്‍ നിന്ന് 28 റണ്‍സ് നേടി. മാക്സ്‍വെല്ലിനൊപ്പം വാര്‍ണര്‍ 57 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. വാര്‍ണര്‍ പുറത്തായപ്പോള്‍ മാക്സ്വെല്‍ വാമിങ് അപ്പ് മൂഡിലായിരുന്നു.

ഉസ്മാന്‍ ഖ്വാജ കൂട്ടിനെത്തിയതോടെ മാക്സ്‍വെല്‍ കത്തിക്കയറി.രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 97 റണ്‍സടിച്ചു.മാക്സ്വെലിന്റെ രാജ്യാന്തര ട്വന്റി 20 യിലെ ആദ്യ സെഞ്ചുറിയാണിത്.ടിം ഹെഡ് കൂടിയെത്തിയതോടെ റണ്‍മഴയായി. 18 പന്തില്‍ നിന്നാണ് ടിം 45 റണ്‍സ് അടിച്ചത്. ഓസിസ് ടീം അംഗം തന്നെയായ ആരോണ്‍ഫിഞ്ചിന്റേതാണ് ട്വന്റി 20 രാജ്യാന്തര മല്‍സരത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ -156 .

ഈ സ്കോറിന് 11 റണ്‍സകലെ മാക്സ്‍വെല്‍ പുറത്താകാതെ നിന്നു.അവസാന ഓവറില്‍് ഒരു പന്തു മാത്രമാണ് മാക്സ്വെല്‍ നേരിട്ടത്.അല്ലായിരുന്നുവെങ്കില്‍ ആ റെക്കോര്‍ഡും മറി കടന്നേനെ.58 റണ്‍സെടുത്ത ചണ്ഡിമലാണ് ശ്രീലങ്കയുടെ ടോപ് സ്കോറര്‍.

No comments:

Post a Comment