Wednesday, 7 September 2016

പാവയാണെന്ന് കരുതി 5 ദിവസം പ്രായമായ കുഞ്ഞിന്റെ മുഖത്ത് ഇടിച്ച്‌ നോക്കി



ടെസ്കോ: അമ്മയ്ക്കൊപ്പം ഷോപ്പിങിന് എത്തിയ 5 ദിവസം പ്രായമായ കുഞ്ഞിനെ 65 കാരന്‍ ഉപദ്രവിച്ചു. ടെസ്കോയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഷോപ്പിങിന് എത്തിയപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

കുട്ടിയെ ട്രോളിയില്‍ ഇരുത്തി ഷോപ്പിങ്ങ് ചെയ്യുകയായിരുന്നു. അയ്യല്‍വാസിയും പരിചയക്കാരനുമായ വ്യക്തിയാണ് കുട്ടിയുടെ മുഖത്ത് അപ്രതീക്ഷിതമായി പ്രഹരിച്ചത്. 5 ദിവസം മാത്രം പ്രായമായ കുട്ടിയുടെ മുഖത്ത് മുഷ്ടി ചുരുട്ടി ശക്തമായി പ്രഹരിക്കുകയായിരുന്നു.

കരച്ചില്‍ കേട്ട് അമ്മ നോക്കുമ്ബോള്‍ കുട്ടിയുടെ മുഖത്ത് നിന്നും രക്തം വാര്‍ന്നൊഴുക്കുന്നതാണ് കണ്ടത്.
ട്രോളിയില്‍ ഇരിക്കുന്നത് പാവയാണ് എന്ന് കരുതിയാണ് ഇടിച്ചത് എന്നാണിയാള്‍ പറയുന്നത്.

ഗുരുതരാവസ്ഥയിലായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവ സ്ഥലത്ത് പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു. കുട്ടിയുടെ മുഖത്ത് സംഭവിച്ച പരിക്ക് മൂക്കില്‍ നിന്നും രക്തസ്രാവത്തിന് കാരണമായിട്ടുണ്ട്. കൊലപാതകശ്രമത്തിന് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

No comments:

Post a Comment