Wednesday, 7 September 2016

ഓഫറുകള്‍ കിടിലന്‍ തന്നെ; എന്നാല്‍ ലൈഫ് അത്ര സെയ്ഫല്ല; റിലയന്‍സ് ജിയോ സ്മാര്‍ട്ട്ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവാവിന് പരുക്ക്



കിടിലന്‍ ഓഫറുകളോടെ എത്തിയ ജിയോ സിമ്മിനും ലൈഫ് സ്മാര്‍ട്ട് ഫോണിനും തിരിച്ചടി. ടെലികോം സേവന ദാതാക്കളെ എല്ലാം വെട്ടിലാക്കി കൊണ്ട് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് തങ്ങളുടെ ജിയോ 4ജി വിപണിയിലിറക്കിയിട്ട് ദിവസങ്ങള്‍ മാത്രമാണ് കഴിഞ്ഞത്. കിടിലന്‍ ഓഫറുകളോടെ ഇറങ്ങിയ ജിയോ സിമ്മുകള്‍ക്കായി ആളുകള്‍ ഇതിനകം തന്നെ ഓടുകയാണ്. അതിനിടക്ക് വലിയ വിലക്ക് കരിഞ്ചന്തയില്‍ വരെ സിം വില്‍പ്പനക്കെത്തുന്നുണ്ടെന്നും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

സിമ്മിനൊപ്പം റിലയന്‍സ് ജിയോ, ലൈഫ് സ്മാര്‍ട്ട്ഫോണുകളും പുറത്തിറക്കിയിരിക്കുന്നു. ലൈഫ് ഫോണുകളിലെ മികച്ച ഫീച്ചറുകള്‍ ഉള്ള സ്മാര്‍ട്ട്ഫോണായിരുന്നു ലൈഫ് വാട്ടര്‍ വണ്‍.
14,699 രൂപയ്ക്ക് സൗജന്യമായ ജിയോ സിം സഹിതം ജനുവരിയില്‍ അവതരിപ്പിച്ച സ്മാര്‍ട്ട്ഫോണിന് വിപണിയില്‍ വലിയ ഡിമാന്‍ഡുമായിരുന്നു. പരിമിതമായ യൂസര്‍മാര്‍ക്ക് മാത്രം വില്‍പ്പനക്കെത്തിച്ചിരുന്ന ഫോണ്‍ ഇപ്പോള്‍ ജിയോ ഒൗദ്യോഗികമായി വിപണിയിലിറക്കിയതോടെലൈഫ് വാട്ടര്‍ വണ്‍ ജിയോ സിം സഹിതം എല്ലാവര്‍ക്കും സ്വന്തമാക്കാന്‍ സാധിക്കും.

എന്നാല്‍ ഈ ഫോണിനായി ഓടി നടക്കുന്നവരെ നിരാശരാക്കുന്ന വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. ലൈഫ് വാട്ടര്‍ വണ്‍ സ്മാര്‍ട്ട്ഫോണ്‍ ഒരു യൂസറുടെ കൈയ്യില്‍ ഇരുന്ന് പൊട്ടിത്തെറിച്ചതായുള്ള വാര്‍ത്തയാണ് ചിത്രങ്ങള്‍ സഹിതം പുറത്തു വന്നിരിക്കുന്നത്. ഗെഡി റൗട്ട് ജമ്മു എന്ന ഫേസ്ബുക്ക് പേജാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. പൊട്ടിത്തെറിയില്‍ യൂസറു
ടെ കൈയ്ക്ക് പൊള്ളലേറ്റിട്ടുണ്ടെന്ന് ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്.

അതേസമയം പൊട്ടിത്തെറിയുടെ കാരണമെന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. കൂടാതെ യൂസര്‍ ആരാണെന്ന് വെളിപ്പെടുത്താനും പേജ് തയ്യാറായിട്ടില്ല.

നേരത്തെ സാംസങ്ങ് പുതിയതായി പുറത്തിറക്കിയ ഗ്യാലക്സി നോട്ട് 7 ബാറ്ററി പൊട്ടിത്തെറിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് ഈ സ്മാര്‍ട്ട്ഫോണിന്റെ വില്‍പ്പന ആഗോള വ്യാപകമായി നിര്‍ത്തിവെക്കാനും വിപണിയിലിറക്കിയ മുഴുവന്‍ ഗ്യാലക്സി നോട്ട് 7 ഫോണുകളും തിരിച്ചു വിളിക്കാനും സാംസങ്ങ് നിര്‍ബന്ധിതരായിരുന്നു.

No comments:

Post a Comment