സിക്കിമും കേരളവും ശുചിത്വസംസ്ഥാനങ്ങള്‍ ജാര്‍ഖണ്ഡ് ഏറ്റവും പിന്നില്‍
ന്യൂഡല്‍ഹി: വൃത്തിയുടെ കാര്യത്തില്‍ മലയാളികള്‍ പിന്നിലല്ലെന്ന് വീണ്ടും തെളിയിച്ചു. സിക്കിമും കേരളവും ശുചിത്വസംസ്ഥാനങ്ങള്‍. ദേശീയ സാന്പിള്‍ സര്‍വേ ഓഫീസ് നടത്തിയ സര്‍വേയിലാണ് വൃത്തി സംസ്ഥാനങ്ങളെ കണ്ടെത്തിയത്.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സ്വഛ ഭാരതത്തിന്‍റെ ഭാഗമായി നടത്തിയ സര്‍വേയില്‍ ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് ഇവയില്‍ ഏറ്റവും പുറകില്‍നില്‍ക്കുന്നത്. കുടിവെള്ള ശുചിത്വ മന്ത്രാലയം പുറത്തു കണക്കുപ്രകാരം രാജസ്ഥാനിലെ ദുഗാര്‍പുരും ഗുജറാത്തിലെ പഞ്ച്മഹലുമാണ് ഏറ്റവും മോശം റാങ്കുള്ള ജില്ലകള്‍. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയാണ് ഇതില്‍ ഒന്നാമത്. ഇവിടുത്തെ 99 ശതമാനം വീടുകള്‍ക്കും ശൗച്യാലയമുണ്ട്.
പഞ്ചിമ ബംഗാളിലെ നാദിയ ജില്ലയാണ് വൃത്തിയുടെ കാര്യത്തില്‍ രണ്ടാമതുള്ളത്. മഹാരാഷ്ട്രയിലെ തന്നെ സതാരാ പഞ്ചിമ ബംഗാളിലെ കിഴക്കന്‍ മിഡ്നാപൂര്‍ എന്നിവയാണ് തൊട്ടുപുറകെയുള്ള ജില്ലകള്‍.
സിക്കിമില്‍ എല്ലാ ആളുകളും ശൗച്യാലയം ഉപയോഗിക്കുന്നുണ്ട്. അതില്‍ 98 ശതമാനം ആളുകള്‍ക്കും വീടുകളില്‍ തന്നെ ശൗച്യാലയമുണ്ട്. വൃത്തിയില്‍ രണ്ടാമത് നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. മൂന്നാമതായി മിസോറാമും നാലാമതായി ഹിമാചല്‍ പ്രദേശുമാണുള്ളത്. സ്വച്ഛതയുടെ നിലവാരം അറിയുന്നതിനായി എന്‍എസ്‌എസ്‌ഒ മെയ് ജൂണ്‍ മാസങ്ങളില്‍ ഇന്ത്യയൊട്ടാകെ നടത്തിയ സര്‍വേയില്‍ വ്യക്തമായതാണിത്. ഇന്ത്യയൊട്ടാകെയുള്ള 3788 ഗ്രാമങ്ങളില്‍ 73176 വീടുകളെ തെരഞ്ഞെടുത്താണ് കണക്ക് തയ്യാറാക്കിയത്.
കണക്കുപ്രകാരം 21.2 ശതമാനം ശൗച്യാലയം മാത്രമാണ് ഛത്തീസ്ഗഡിലുള്ളത്. ജാര്‍ഖണ്ഡില്‍ അതിന്‍റെ കണക്ക് 18.8 ശതമാനമാണ്. കണക്കില്‍ പശ്ചിമബംഗാളിന്‍റെ സ്ഥാനം 12 ഉം ജമ്മു കാശ്മീരിന്‍റെ സ്ഥാനം 17മാണ്. കുടിവെള്ളമന്ത്രാലയം പുറത്തിറക്കിയ കണക്കുപ്രകാരം 22 വടക്കുകിഴക്കന്‍ ജില്ലകളടക്കം 75 ജില്ലകളില്‍ പ്രത്യേക വിഭാഗമാക്കി മാറ്റിയിട്ടുണ്ട്. വൃത്തിയും ശുചിത്വവും മെച്ചപ്പെടുത്തുവാന്‍ ഇതുപകരിക്കുമെന്ന് മന്ത്രാലയ വക്താവ് പറഞ്ഞു.
No comments:
Post a Comment