പാരലിംപിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം.
റിയോ ഡി ജനീറോ • റിയോയില്‍ നടക്കുന്ന പാരലിംപിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. പുരുഷ ഹൈജംപില്‍ മാരിയപ്പന്‍ തങ്കവേലുവാണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്. ഈ ഇനത്തില്‍ ഇന്ത്യയുടെ വരുണ്‍ ഭാട്ടി സിങ് വെങ്കലം നേടി. പാരലിംപിക്സില്‍ ഹൈജംപില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും തങ്കവേലു സ്വന്തമാക്കി. 1.89 മീറ്ററാണ് തങ്കവേലു മറികടന്ന ഉയരം.
No comments:
Post a Comment