Friday, 9 September 2016

തലശ്ശേരിയില്‍ തെരുവുനായ്ക്കൂട്ടം നാടോടി സ്ത്രീയെ കടിച്ചുക‍ീറി



കണ്ണൂര്‍ • തലശേരിയില്‍ നാടോടിസ്ത്രീയെ തെരുവുനായ്ക്കൂട്ടം കടിച്ചുക‍ീറി. ഹൊന്‍സൂര്‍ സ്വദേശി രാധയാണ് ആക്രമണത്തിനിരയായത്. ടെന്‍റിനുള്ളിലേക്ക് ഇരച്ചു കയറിയ നായ്ക്കൂട്ടം ഉറങ്ങിക്കിടന്ന രാധയുടെ ചുണ്ടും മൂക്കും കടിച്ചുകീറി. ഗുരുതരമായി പരുക്കേറ്റ രാധ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

ഇന്നു പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം. തലശ്ശേരി മമ്ബറത്ത് പാലത്തിനു സമീപമുള്ള ടെന്റിലാണ് രാധയും കുടുംബവും താമസിക്കുന്നത്. ഇന്നു പുലര്‍ച്ചയോടെ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ടെന്റിനുള്ളിലേക്ക് കയറുകയായിരുന്നു. ഈ സമയം ടെന്റിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രാധയെ നായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ചു. ബഹളം കേട്ടെത്തിയ ബന്ധുക്കളാണ് രാധയെ നായ്ക്കളില്‍നിന്നും രക്ഷിച്ചത്.
ആക്രമണത്തില്‍ രാധയുടെ മേല്‍ച്ചുണ്ട് പൂര്‍ണമായും നഷ്ടപ്പെട്ടതായാണ് ആശുപത്രി അധികൃതരില്‍നിന്നും ലഭിക്കുന്ന വിവരം.

No comments:

Post a Comment