തട്ടിപ്പുകാരനും ചതിയനും; കെജരിവാളിന് എതിരേ ആഞ്ഞടിച്ച് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ ആദ്യം വലിയ വിശ്വാസമായിരുന്നുവെന്നും എന്നാല്‍ കെജരിവാള്‍ അടക്കമുള്ളവര്‍ ഇപ്പോള്‍ പല തട്ടിപ്പുകാര്‍ക്കും പാദസേവ ചെയ്യുകയാണെന്നും ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ ആഞ്ഞടിച്ച് കട്ജു രംഗത്തെത്തിയത്.
കെജരിവാള്‍ തട്ടിപ്പുകാരനും ചതിയനുമാണ്. കളങ്കിതര്‍ക്കൊപ്പം നില്‍ക്കാത്തത് കൊണ്ടാണ് കെജരിവാള്‍ യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷനെയും പുറത്താക്കിയത്. അധികാരത്തില്‍ എത്തിയ ഉടന്‍ എഎപി ഡല്‍ഹിക്ക് വേണ്ടി ചില നല്ല കാര്യങ്ങള്‍ ചെയ്തിരുന്നു. അത് താന്‍ അംഗീകരിച്ചതുമാണ്. എന്നാല്‍ അധികാരം പിടിച്ചെടുക്കാന്‍ മാത്രമുള്ള പാര്‍ട്ടിയായി ആം ആദ്മി പാര്‍ട്ടി മാറിയെന്നും കട്ജു എഫ്ബി പോസ്റ്റില്‍ ആരോപിച്ചു.
പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ നവജ്യോത് സിദ്ധുവിന്റെ ആവാസ് ഇ പഞ്ചാബിനെ വോട്ടര്‍മാര്‍ പിന്തുണയ്ക്കണമെന്നും കട്ജു ആവശ്യപ്പെട്ടു. പഞ്ചാബിലെ ലഹരി മാഫിയയെ ഇല്ലാതാക്കാനും കര്‍ഷക ആത്മഹത്യകള്‍ തടയാനും തൊഴിലില്ലായ്മ പരിഹരിക്കാനും സിദ്ധുവിന് മാത്രമേ സാധിക്കൂ എന്നും കട്ജു പറഞ്ഞു.
No comments:
Post a Comment