Sunday, 11 September 2016

വാവ്റിങ്കയ്ക്ക് മുന്‍പില്‍ വീണ്ടും അടിപതറി ദ്യോക്കോവിച്ച്‌



ന്യൂയോര്‍ക്ക്: ലോക ഒന്നാം നമ്ബര്‍ ദ്യോകോവിച്ചിന് ഒരിക്കല്‍കൂടി സ്റ്റാന്‍ വാവറിങ്കയ്ക്ക് മുന്നില്‍ അടിപതറി. യുഎസ് ഓപ്പണ്‍ ഫൈനലില്‍ നാലു സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവില്‍ ദ്യോകോ വാവ്റിങ്കയ്ക്ക് മുന്നില്‍ തോല്‍വി സമ്മതിച്ചു.

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ആദ്യ സെറ്റ് 7-6ന് ദ്യോകോവിച്ച്‌ സ്വന്തമാക്കി. എന്നാല്‍ കടുത്ത പോരാട്ടവുമായി തിരിച്ചുവന്ന വാവറിങ്ക തുടര്‍ന്നുള്ള മൂന്ന് സെറ്റുകള്‍ നേടി (4-6, 5-7, 3-6) യുഎസ് ഓപ്പണ്‍ കിരീടം നേടി.
ആദ്യ യുഎസ് ഓപ്പണ്‍ കിരീടം എന്ന നേട്ടത്തോടെ കരിയറിലെ മൂന്നാം ഗ്രാന്‍സ്ലാമാണ് മുപ്പത്തൊന്നുകാരനായ സ്വിസ് താരം സ്വന്തമാക്കിയിരിക്കുന്നത്. വാവറിങ്ക 2014ല്‍ ഓസ്ട്രേലിയന്‍ ഓപ്പണും 2015ലെ ഫ്രഞ്ച് ഓപ്പണും സ്വന്തമാക്കിയിരുന്നു. വാവറിങ്ക ഗ്രാന്‍സ്ലാം നേടിയ മൂന്ന് ടൂര്‍ണമെന്റുകളിലും ദ്യോകോവിച്ചിനെ തോല്‍പിച്ചിരുന്നു.

No comments:

Post a Comment