Sunday, 11 September 2016

ടാന്‍സാനിയായില്‍ ഭൂചലനം; 14 മരണം; 200 പേര്‍ക്ക് പരുക്കേറ്റു


ദൊദോമ: ടാന്‍സാനിയായുടെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ ശനിയാഴ്ചയുണ്ടായ ഭൂചലനത്തില്‍ 14 പേര്‍ മരിച്ചു. 200 ഓളം പേര്‍ക്ക് പരുക്കേറ്റു. ഉഗാണ്ട-റൂവാണ്ട അതിര്‍ത്തിയില്‍ വിക്ടോറിയ തടാകത്തിനു സമീപമാണ് റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ബുകോബ മേഖലയിലാണ് ഭൂചലനം ഏറ്റവും കൂടുതല്‍ നാശംവിതച്ചത്.

ബുകോബയിലെ ഒരു സെക്കണ്ടറി സ്കൂളിലെ പതിനഞ്ചോളം കുട്ടികള്‍ ഭൂകന്പത്തില്‍ പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സുന്‍ഗയുടെ വടക്കു കിഴക്കന്‍ മേഖലയിലാണ് ഭൂകന്പത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് അധികൃതര്‍ വ്യക്തമാക്കി. വ്യാപകമായ നാശനഷ്ടമാണ് മേഖലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 270 ഓളം വീടുകള്‍ തകര്‍ന്നു.
വൈദ്യൂതി, റോഡ്, ഫോണ്‍ ബന്ധങ്ങള്‍ താറുമാറായതായി റെഡ് ക്രോസ് അറിയിച്ചു. 70,000 ഓളം പേരെ ഭൂചലനം ബാധിച്ചതായാണ് റിപ്പോര്‍ട്ട്.

No comments:

Post a Comment