Sunday, 11 September 2016

വരവും ചെലവും പൊരുത്തപ്പെടുന്നില്ല; വിഎസിന്റെ മകനെതിരെ കേസെടുക്കാമെന്ന് വിജിലന്‍സ്

തിരുവനന്തപുരം • ഭരണപരിഷ്കാര കമ്മിഷന്‍ ചെയര്‍മാനും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം. അനധികൃതമായി സ്വത്ത് സമ്ബാദിച്ചുവെന്ന പരാതിയെ തുടര്‍ന്ന്, അരുണ്‍ കുമാര്‍ നടത്തിയ വിദേശയാത്രകളും സ്വത്തുസമ്ബാദനവുമാണ് വിജിലന്‍സ് അന്വേഷിച്ചത്. വരുമാനവും ചെലവും പൊരുത്തപ്പെടുന്നില്ലെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. ഇതേതുടര്‍ന്ന് അന്തിമതീരുമാനത്തിന് നിയമോപദേശം വിജിലന്‍സ് ഡയറക്ടര്‍ക്ക് വിട്ടു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

No comments:

Post a Comment