Tuesday, 6 September 2016

കൊല്ലത്ത് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കുന്നു, സര്‍വീസുകള്‍ മുടങ്ങി



കൊല്ലം സ്റ്റാന്‍ഡിലെ മുഴുവന്‍ ബസുകളും പരിശോധന നടത്തണം എന്ന എക്സിക്യൂട്ടീവ് ഡയറക്ടര്‍ നല്‍കിയ നിര്‍ദ്ദേശത്തിനെതിരെയാണ് ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നത്.

കൊല്ലം: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് കൊല്ലത്ത് ബസ് സര്‍വീസുകള്‍ മുടങ്ങി. കൊല്ലം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലെ വര്‍ക് ഷോപ്പ് ജീവനക്കാര്‍ നടത്തിയ പണിമുടക്കിനെ തുടര്‍ന്ന് നൂറിലധികംസര്‍വീസുകളാണ് മുടങ്ങിയത്. കൊല്ലം സ്റ്റാന്‍ഡിലെ മുഴുവന്‍ ബസുകളും പരിശോധന നടത്തണം എന്ന എക്സിക്യൂട്ടീവ് ഡയറക്ടര്‍ നല്‍കിയ നിര്‍ദ്ദേശത്തിനെതിരെയാണ് ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നത്.

കൊല്ലത്തെ വര്‍ക്ക്ഷോപ്പില്‍ ഇത്രയും ബസുകള്‍ ഒരുമിച്ച്‌ പരിശോധിക്കുന്നതിന് സൗകര്യമില്ല.അതിനാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ അടിയന്തര നടപടികള്‍ വികസിപ്പിക്കണമെന്നാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്.


മെക്കാനിക്കല്‍ ജീവനക്കാരും ഷണ്ടിങ് ഡ്രൈവര്‍മാരുമാണ് പണിമുടക്കുന്നത്. ഇന്നലെയാണ് പണിമുടക്കിന് ഇവര്‍ നോട്ടീസ് നല്‍കിയിരുന്നത്. പണിമുടക്കിനെ തുടര്‍ന്ന് സര്‍വീസുകള്‍ മുടങ്ങിയത് യാത്രക്കാരെ വല്ലാതെ ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

No comments:

Post a Comment