Tuesday, 6 September 2016

കശ്മീരില്‍ സൈനിക വാഹനത്തിന് നേര്‍ക്ക് ആക്രമണം: മൂന്ന് സൈനികര്‍ക്ക് പരിക്ക്



ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ് വാര ജില്ലയില്‍ സൈനിക വാഹന വ്യൂഹത്തിന് നേര്‍ക്ക് തീവ്രവാദി ആക്രമണം. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

ഹന്‍ഡ് വാര പട്ടണത്തിനടുത്ത ക്രാല്‍ഗുണ്ടില്‍ ഇന്ന് രാവിലെയാണ് ആക്രമണം ഉണ്ടായത്. സൈന്യം തിരിച്ച്‌ വെടിവെച്ചെങ്കിലും തീവ്രവാദികള്‍ രക്ഷപ്പെട്ടു. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

No comments:

Post a Comment