ആരാധക വലയത്തില്‍ വിമാനയാത്ര മറന്ന് ബോളിവുഡ് താരങ്ങള്‍
ന്യൂഡല്‍ഹി: വിമാനത്തില്‍ കയറേണ്ട കാര്യം മറന്നു ആരാധകരുമായി സംസാരിച്ച് നിന്ന താരങ്ങളെ കയറ്റാതെ വിമാനം പോയി. ബോളിവുഡ് താരങ്ങളായ സിദ്ധാര്‍ഥ് മല്‍ഹോത്രയ്ക്കും കത്രീന കൈഫിനുമാണ് എയര്‍ ഇന്ത്യ പണികൊടുത്തത്.
തിങ്കളാഴ്ച രാത്രി 9.45 ന് മുംബൈയിലേക്ക് പുറപ്പെടുന്ന എഎല്‍ 317 എന്ന വിമാനത്തില്‍ കയറാനെത്തിയതായിരുന്നു കത്രീനയും സിദ്ധാര്‍ഥും. ഇരുവരും ബോഡിംഗ് പാസെടുത്ത ശേഷം വിമാനത്താവളത്തിനുള്ളിലെ ആരാധകരുമായി സംസാരിച്ചു നിന്നു.
എന്നാല്‍ 9.45 ന് പുറപ്പെടേണ്ട വിമാനം 10.45 വരെ ഇവരെ കാത്ത് റണ്‍വേയില്‍ കിടന്നു. എന്നിട്ടും താരങ്ങളെത്തിയല്ല. ഒടുവില്‍ മറ്റ് യാത്രക്കാരുടെ ബഹളത്തെത്തുടര്‍ന്ന് 10.45 ഓടെ വിമാനം പുറപ്പെടുകയായിരുന്നു.
എന്നാല്‍ അവര്‍ വിമാനത്തില്‍ യാത്ര ചെയ്യുന്നില്ലെന്ന് തീരുമാനിച്ചതാണെന്നും അവരെ കയറ്റാത്തതല്ലെന്നും എയര്‍ ഇന്ത്യ പിന്നീട് അറിയിച്ചു.
No comments:
Post a Comment