Friday, 9 September 2016

പാരാലിമ്ബിക്സില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം; ഹൈജമ്ബില്‍ സ്വര്‍ണം



ഇതേ ഇനത്തില്‍ ഇന്ത്യയുടെ തന്നെ വരുണ്‍ സിംഗ് ഭട്ടി വെങ്കലം നേടി

റിയോ ഡി ജനീറോ: റിയോയില്‍ നടക്കുന്ന പാരാലിമ്ബിക്സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. പുരുഷന്‍മാരുടെ ഹൈജമ്ബില്‍ മാരിയപ്പന്‍ തങ്കവേലുവാണ് സ്വര്‍ണം നേടിയത്. ഇതേ ഇനത്തില്‍ ഇന്ത്യയുടെ തന്നെ വരുണ്‍ സിംഗ് ഭട്ടി വെങ്കലം നേടി.

1.89 മീറ്റര്‍ പിന്നിട്ടാണ് മാരിയപ്പന്‍ ഒന്നാമതെത്തിയത്. 1.86 മീറ്റര്‍ ഉയരം താണ്ടി തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് വരുണ്‍ വെങ്കലം നേടിയത്. ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷയായിരുന്ന ശരത് കുമാര്‍ ആറാം സ്ഥാനത്താണ് മത്സരം പൂര്‍ത്തിയാക്കിയത്. യു.എസ്.എയുടെ സാം ഗ്ര്യീവിനാണ് വെള്ളി
.
മാരിയപ്പന്‍ സ്വര്‍ണത്തിലേക്ക് ഫോട്ടോ:എ.എഫ്.പി

പാരാലിമ്ബിക്സില്‍ സ്വര്‍ണം നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ് മാരിയപ്പന്‍.
ഇതിന് മുമ്ബ് 1972ല്‍ നീന്തലില്‍ മുരളീകാന്ത് പേട്കറും 2004ല്‍ ജാവലിന്‍ ത്രോയില്‍ ദേവേന്ദ്ര ജാജറിയയും പാരാലിമ്ബിക്സില്‍ ഇന്ത്യക്കായി സ്വര്‍ണം നേടിയിരുന്നു. തമിഴനാട് സേലം സ്വദേശിയായ മാരിയപ്പന് കുട്ടിക്കാലത്തുണ്ടായ കാറപകടത്തിലാണ് ശാരീരിക അവശത സംഭവിച്ചത്.

No comments:

Post a Comment