Tuesday, 6 September 2016

കർണാടക തമിഴ്നാടിന് കാവേരി ജലം നൽകിത്തുടങ്ങി; പ്രതിഷേധം തുടരുന്നു - ചിത്രങ്ങൾ



മാണ്ഡ്യ∙ സുപ്രീം കോടതി ഉത്തരവു പ്രകാരം കര്‍ണാടക തമിഴ്നാടിനു കാവേരി നദിയിൽനിന്നുള്ള ജലം നല്‍കിത്തുടങ്ങി. മാണ്ഡ്യയിലെ കൃഷ്ണരാജ്സാഗര അണക്കെട്ടില്‍നിന്നാണു ജലം നല്‍കുന്നത്. വെള്ളം വിട്ടുകൊടുക്കാൻ തയാറാണെന്ന് ഇന്നലെ രാത്രി സർവകക്ഷിയോഗത്തിനു ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചിരുന്നു. അതേസമയം, ഉത്തരവില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടു കർണാടക സർക്കാർ വീണ്ടും സുപ്രീം കോടതിയെ സമീപിക്കും. 

ജലം വിട്ടുനല്‍കുന്നതിനെതിരെ മാണ്ഡ്യയിലും സമീപപ്രദേശങ്ങളിലും പ്രതിഷേധം തുടരുകയാണ്. മൈസൂര്‍ വഴിയുള്ള ഗതാഗതം ഇതുവരെ പുനഃസ്ഥാപിക്കാനായിട്ടില്ല. തമിഴ്നാട്ടിലേക്കു വെള്ളം തുറന്നുവിടേണ്ട കൃഷ്ണരാജ്സാഗര അണക്കെട്ടിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിരോധിച്ചു. കനത്ത സുരക്ഷയാണ് അണക്കെട്ടിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്കൂളുകളും കോളജുകളും ഇന്നും അടച്ചിരിക്കുകയാണ്.

കർണാടകയുടെ ജലസംഭരണികളിൽ വെള്ളം കുറവാണെന്നു സുപ്രീം കോടതിയെ ബോധ്യപ്പെടുത്തുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് കർഷക സംഘടനകൾ ആരോപിച്ചു. അതിനിടെ കര്‍ണാടകയിലെ തമിഴ്നാട്ടുകാര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബെംഗളുരൂ തമിഴ്സംഘം ആഭ്യന്തരമന്ത്രി ജി.പരമേശ്വരയെ കണ്ടു.

No comments:

Post a Comment