Thursday, 8 September 2016

നിവിന്റെ എംആര്‍എഫ് ബാറ്റില്‍ സച്ചിന്റെ ഓട്ടോഗ്രാഫ് ഉടന്‍ പതിയും



കൊച്ചി• ആ എംആര്‍എഫ് ബാറ്റില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ ഓട്ടോഗ്രാഫ് ഉടന്‍ പതിയും. എട്ടാം ക്ലാസ് മുതല്‍ ബാറ്റ് വാങ്ങി സച്ചിന്റെ ഒപ്പിടണമെന്ന ആഗ്രഹുമായി കാത്തിരുന്നതു മറ്റാരുമല്ല. മലയാളത്തിന്റെ യുവ താരം നിവിന്‍ പോളി. സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ ആരാധകനായ നിവിനെ തേടിയെത്തിയതു പുതിയ നിയോഗവും. സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സിന്റെ യൂത്ത് അംബാസഡറായാണ് നിവിന്‍ പോളിയെ തിരഞ്ഞെടുത്തിരിക്കുന്നത്. കൊച്ചിയില്‍ ഇന്നലെ നടന്ന ടീം അവതരണത്തില്‍ നിവിന്‍ പോളിയെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചിരുന്നു.

സച്ചിനുള്‍പ്പെട്ട ടീം അവതരണ വേദിയിലാണ് നിവിന്‍ തന്റെ സച്ചിന്‍ ആരാധന തുറന്നു പറഞ്ഞത്.

സച്ചിന്റെ ഓട്ടോഗ്രാഫ് വാങ്ങാനായി എട്ടാം ക്ലാസില്‍ പഠിക്കുമ്ബോള്‍ വാങ്ങി സൂക്ഷിച്ച എംആര്‍എഫ് ബാറ്റിന്റെ കഥ പിന്നീട് നിവിന്‍ മനോരമയുമായി പങ്കുവച്ചു. പരസ്യങ്ങളില്‍ ഒന്നും അഭിനയിക്കാത്ത നിവിന്‍ ആദ്യമായാണ് ഒരു ബ്രാന്‍ഡിന്റെ അംബാസഡറായത്.

സച്ചിന്റെ ബ്ലാസ്റ്റേഴ്സിന്റെ അംബസഡറാകാന്‍ സാധിച്ചതില്‍ ഏറെ അഭിമാനമെന്നും നിവിന്‍ പറഞ്ഞു. സച്ചിനൊപ്പം ഒരേ വേദിയില്‍ എത്തിയത് തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ്. 1983 സച്ചിന് സമര്‍പ്പിച്ച്‌ എടുത്ത സിനിമയാണ്. അന്നു സച്ചിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. സച്ചിനോട് ആ സിനിമയെക്കുറിച്ച്‌ അറിയിച്ചു. സിനിമയെക്കുറിച്ചു കേട്ടിട്ടുണ്ടെന്നും അതിന്റെ സിഡി നല്‍കണമെന്നും സച്ചിന്‍ അറിയിച്ചിട്ടുണ്ടെന്നും നിവിന്‍ പോളി പറഞ്ഞു. തന്റെ സന്തോഷം പങ്കുവച്ച്‌ നിവിന്റെ ട്വീറ്റുകള്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ റീട്വീറ്റ് ചെയ്തിട്ടുണ്ട്.

No comments:

Post a Comment