ഉച്ചഭക്ഷണം കഴിക്കാന്‍ പ്ലേറ്റില്ല; മോഡിക്ക് എട്ടാം ക്ലാസുകാരന്‍റെ കത്ത്
ഭോപ്പാല്‍: സ്കൂളില്‍ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണം കഴിക്കാന്‍ പ്ലേറ്റില്ലെന്ന് കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്ത്. ഭോപ്പാലില്‍ നിന്നുള്ള എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഗണേഷ് അശീര്‍വാദ് ആണ് തന്‍റെ സ്കൂളിലേക്ക് കൂടുതല്‍ പ്ലേറ്റുകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് മോഡിക്ക് കത്തയച്ചത്. പ്ലേറ്റുകള്‍ തികയാത്തതു മൂലം സ്കൂളില്‍ നിരവധി കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കാന്‍ പറ്റുന്നില്ലെന്നും ഗണേഷ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഭോപ്പാലിനെ ഗെയ്റാത്ഗഞ്ചിലെ സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് ഗണേഷ്. സ്കൂളില്‍ ധാരാളം കുട്ടികള്‍ ഉണ്ടെങ്കിലും ഭക്ഷണം കഴിക്കാന്‍ പ്ലേറ്റുകള്‍ കുറവാണ്. അതുകൊണ്ട് പല സംഘങ്ങളായാണ് കുട്ടികള്‍ ഭക്ഷണം കഴിക്കുന്നത്.
ഒരു കൂട്ടര്‍ കഴിക്കുന്പോള്‍ മറ്റുള്ളവര്‍ വിശക്കുന്ന വയറുമായി കാത്തിരിക്കുകയോ ഭക്ഷണം ഉപേക്ഷിച്ച് പോവുകയോ ആണ് പതിവ്. ഞങ്ങള്‍ എല്ലാവര്‍ക്കും ഒരുമിച്ച് ഭക്ഷണം കഴിക്കാന്‍ സഹായിക്കണമെന്നൂം കത്തില്‍ പറയുന്നു.
No comments:
Post a Comment