ക്രിസ് ഇങ്ങനെ ചിരിക്കുന്നതിന് കാരണം ഇതാണ്.
ഹൃദയം തുറന്ന് ചിരിക്കുന്നതിനുള്ള കാരണം പറഞ്ഞ് വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയില്‍. 2005ല്‍ ഓസ്ട്രേലിയന്‍ ടൂറിനിടയില്‍ വച്ചുണ്ടായ ഹൃദയ ശസ്ത്രക്രിയാണ് സന്തുഷ്ട ജീവിതത്തിന് സഹായിച്ചുവെന്നാണ് ഗെയില്‍ പറഞ്ഞു. തന്റെ ആത്മകഥയായ 'സിക്സ് മെഷിന'ിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ഹൃദയത്തില്‍ രൂപപ്പെട്ട ഒരു സുഷിരമായിരുന്നു താരത്തിനുണ്ടായിരുന്നത്. ശസ്ത്രക്രിയക്ക് ശേഷം മാത്രം കുടുംബത്തെ അറിയിച്ചാല്‍ മതിയെന്നും വേറെ ആരും അറിയണ്ടെന്നും ഗെയില്‍ തീരുമാനിക്കുകയായിരുന്നുവെന്നും ആത്മകഥയില്‍ ഗെയില്‍ കുറിക്കുന്നു.
ശസ്ത്രക്രിയ കാരണം അദ്ദേഹത്തിന് ഓസ്ട്രേലിയുമായുള്ള ഫൈനല്‍ അടക്കം രണ്ട് കളികളില്‍ മത്സരിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ജീവിതത്തിന്റെ വില മനസ്സിലാക്കിയത് അപ്പോഴാണെന്നും അതിനുശേഷമാണ് ഓരോ നിമിഷവും ആസ്വദിച്ച് ജീവിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം എഴുതുന്നു.
ക്രിക്കറ്റ് കളിക്കാരനായ ക്രിസ് ഗെയിലിനെക്കാളും അധികമാരും അറിയാത്ത കുട്ടിക്കാലവും ജീവിതവും കഷ്ടപ്പാടുകളും നിറഞ്ഞ ജീവിതത്തിന്റെ മറ്റൊരു ഭാഗമാണ് ബുക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ബാറ്റിങ് പോലെതന്നെ രസകരമായിരിക്കുന്നതെന്നും ഗെയില്‍ അഭിപ്രായപ്പെടുന്നു. ക്രിക്കറ്റിന്റെ യഥാര്‍ത്ഥ അമ്ബാസിഡറാണ് ഗെയിലെന്ന മുന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് അഭിപ്രായപ്പെട്ടിരുന്നു.
No comments:
Post a Comment