Friday, 9 September 2016

ജിയോക്കെതിരെ മറ്റ് കന്പനികള്‍



ന്യുഡല്‍ഹി: കുറഞ്ഞ താരിഫുകള്‍ നിരത്തി സാധരണക്കാരന്‍റെ പ്രീതി പിടിച്ചുപറ്റിയ റിലയന്‍സ് ജിയോക്കെതിരെ മറ്റ് നെറ്റുവര്‍ക്കുകള്‍. ജിയോയുടേയും തുക ഉയര്‍ത്തണമെന്നാണ് ആവശ്യം. വെള്ളിയാഴ്ച വിളിച്ചുകൂട്ടിയ യോഗത്തിലാണ് മറ്റ് നെറ്റ്വര്‍ക്കുകള്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

കുറഞ്ഞ താരീഫായതിനാല്‍ മറ്റ് നെറ്റവര്‍ക്കുകളിലേക്കുള്ള കോളുകള്‍ കൂടിയതാണ് ഇത്തരമൊരു ആവശ്യവുമായി ഇവര്‍ ട്രായിയെ സമീപിക്കാന്‍ കാരണം. നിലവില്‍ മിനിട്ടിന് 14 പൈസയാണ് മറ്റ് നെറ്റവര്‍ക്കിലേക്ക് വിളിക്കുന്നതിന് ജിയോ ഈടാക്കുന്നത്. ഇത്തരം ഓഫറുകള്‍ നല്‍കുന്നത് വഴി ജിയോ ടെലിക്കോം ലൈസന്‍സിന്‍റെ വ്യവസ്ഥകള്‍ തെറ്റിക്കുകയാണെന്നും അവര്‍ ആരോപിച്ചു.

ജിയോ നല്‍കിയിരിക്കുന്ന ഓഫറുകള്‍ കാരണം ടെലിഫോണ്‍ കോളുകളില്‍ നിരന്തരമായ തിരക്ക് അനുഭവപ്പെടുന്നുണ്ട്. കടുത്ത സാന്പത്തീക പ്രശ്നങ്ങളിലേക്കും ഇത് നയിക്കുമെന്ന് അവര്‍ പറഞ്ഞു. ഇത്തരം ഇളവുകള്‍ ഉള്ളതിനാല്‍ അധികമായി വരുന്ന കോളുകള്‍ മറ്റ് നെറ്റുവര്‍ക്കുകളില്‍ തടസം ഉണ്ടാക്കുന്നുവെന്നാണ് അവരുടെ വാദം. ട്രായ് ആണ് തുകയുടെ കാര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നത്. ഇൗ വിഷയത്തില്‍ കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ നല്‍കിയിട്ടുണ്ട്.

ആജിവനാന്ത സൗജന്യ കോളുകള്‍ പോലുള്ള വാഗ്ദാനങ്ങള്‍ നല്‍കിയാണ് റിലയന്‍സ് ജിയോ പുറത്തിറങ്ങിയിരിക്കുന്നത്.

No comments:

Post a Comment