പഴ്സനല്‍ സ്റ്റാഫ്: വിഎസ് നല്‍കിയ പട്ടിക സിപിഎം വെട്ടി
തിരുവനന്തപുരം• ഭരണപരിഷ്കരണ കമ്മിഷന്‍ അധ്യക്ഷനായ വി.എസ്.അച്യുതാനന്ദന്‍ തന്റെ പഴ്സനല്‍ സ്റ്റാഫ് നിയമനത്തിനായി തയാറാക്കിയ പട്ടിക സിപിഎം വെട്ടി. ഇരുപതു പേരുടെ പട്ടികയാണു വിഎസ് നല്‍കിയത്.
ഇതില്‍ നേരത്തെ വിഎസ് പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി.കെ.ശശിധരന്‍, സന്തോഷ് എന്നിവരെ ഒരു കാരണവശാലും ഉള്‍പ്പെടുത്താനാകില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
പാര്‍ട്ടി വാര്‍ത്തകള്‍ ചോര്‍ത്തി എന്നതിന്റെ പേരില്‍ വിഎസിന്റെ പഴ്സനല്‍ സ്റ്റാഫില്‍ നിന്നു ശശിധരനെ സിപിഎം നേരത്തെ പുറത്താക്കിയിരുന്നു. 20 അംഗ പട്ടികയാണു വിഎസ് നല്‍കിയതെങ്കിലും 13 പേരെ മാത്രമേ അദ്ദേഹത്തിന് അനുവദിച്ചിട്ടുള്ളൂ.
No comments:
Post a Comment