എസ്പി സുകേശന്റെ റിപ്പോര്‍ട്ട് പുറത്ത്; വിജി.ഡയറക്ടര്‍മാരെ കുറിച്ച് പരാമര്‍ശമില്ല
തിരുവനന്തപുരം • ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് എസ്പി: സുകേശന്‍ നല്‍കിയ ഹര്‍ജിയിലെ വിശദാംശങ്ങള്‍ പുറത്തുവന്നു. ബാര്‍ കോഴയിലെ മുഴുവന്‍ ആരോപണങ്ങളും അന്വേഷിക്കാനായില്ലെന്ന് വ്യക്തമാക്കുന്ന ഹര്‍ജിയുടെ പകര്‍പ്പ് മനോരമ ന്യൂസിനു ലഭിച്ചു.
ആരോപണങ്ങളുടെ നിജസ്ഥിതി പുറത്തുകൊണ്ടുവരാന്‍ ശാസ്ത്രീയ തെളിവുകളുടെ വിശദപരിശോധന ആവശ്യമാണെന്ന് സുകേശന്‍ ഹര്‍ജിയില്‍ പറയുന്നു. നേരത്തെയുള്ള അന്വേഷണഘട്ടത്തിലൊരിക്കലും വിശദ പരിശോധനകള്‍ നടത്താന്‍ കഴിഞ്ഞില്ല. ഇത് അന്വേഷണത്തിന്‍റെ പൂര്‍ണതയെ ബാധിച്ചു. കോടതി ഇടപെട്ട് തുടരന്വേഷണം വേണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.
എന്നാല്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തകളില്‍നിന്നു വ്യത്യസ്തമായി അന്വേഷണഘട്ടത്തില്‍ വിജിലന്‍സ് ഡയറക്ടര്‍മാരായിരുന്ന വിന്‍സണ്‍ എം.
പോളിനെക്കുറിച്ചോ ശങ്കര്‍ റെഡ്ഡിയെക്കുറിച്ചോ ഹര്‍ജിയില്‍ ഒരിടത്തും പരാമര്‍ശമില്ല.
No comments:
Post a Comment