സുന്ദരിയായ ഈ യുവതിയാകുമോ ലോകത്തെ ഏറ്റവും വലിയ സമ്ബന്ന? ബില്‍ ഗേറ്റ്സിനെയും ആമസോണ്‍, ഫേസ്ബുക്ക് ഉടമകളെയും തോല്‍പിച്ച് സാറ ഉടമ ഒന്നാമതെത്തിയപ്പോള്‍
ലോകത്തെ ഏറ്റവും സമ്ബന്നനായ വ്യക്തി എന്ന പട്ടം മൈക്രോസോഫ്റ്റ് ഉടമ ബില്‍ ഗേറ്റ്സിന്റെ പേരിലായിരുന്നു. സമ്ബത്തില്‍ പാതിയോളം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ദാനം ചെയ്തിട്ടും ബില്‍ ഗേറ്റ്സ് ആ പദവിയില്‍ ഉറച്ചുനിന്നു. എന്നാലിപ്പോഴിതാ മൈക്രോസോഫ്റ്റ് ഉടമയെ പിന്തള്ളി സ്പെയികാരന്‍ അമാന്‍ഷ്യോ ഒര്‍ട്ടേഗ സമ്ബന്നന്മാരുടെ പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുന്നു.
ഫാഷന്‍ ശൃംഖല സാറയുടെ ഉടമയാണ് അമാന്‍ഷ്യോ ഒര്‍ട്ടേഗ. 7950 കോടി ഡോളറാണ് (5.32 ലക്ഷം കോടി രൂപ) ഏറ്റവും പുതിയ കണക്കനുസരിച്ച് അദ്ദേഹത്തിന്റെ സമ്ബത്ത്.
ബില്‍ ഗേറ്റ്സിനെക്കാള്‍ 100 കോടി ഡോളര്‍ കൂടുതല്‍. 7850 കോടി ഡോളറാണ് (5.25 ലക്ഷം കോടി രൂപ) മൈക്രോസോഫ്റ്റ് ഉടമയുടെ പേരിലുള്ള സമ്ബത്ത്.
80-കാരനായ അമാന്‍ഷ്യോയുടെ മകള്‍ മാര്‍ത്തയാണ് അച്ഛന്റെ വ്യവസായ സാമ്രാജ്യം ഏറ്റെടുക്കാനൊരുങ്ങുന്നത്. അതോടെ, ലോകത്തെ ഏറ്റവും സമ്ബന്നയായ വ്യക്തിയായി മാര്‍ത്ത മാറുമെന്നാണ് കരുതപ്പെടുന്നത്. അമാന്‍ഷ്യോയുടെ ഏറ്റവും വലിയ കമ്ബനിയായ ഇന്‍ഡിടെക്സും സാറ, മാസിമോ ഡൂട്ടി, പുള്‍ ആന്‍ഡ് ബിയര്‍ എന്നിവയും 31-കാരിയായ മാര്‍ത്തയുടെ നിയന്ത്രണത്തില്‍ വരും.
മാതൃസ്ഥാപനമായ ഇന്‍ഡിടെക്സിറ്റിന്റെ ഓഹരിവിലയില്‍ രണ്ടരശതമാനം വര്‍ധനവുണ്ടായതോടെയാണ് അമാന്‍ഷ്യോ ലോകത്തെ ഏറ്റവും സമ്ബന്നനാ വ്യക്തിയായി മാറിയത്. ഇതോടെ ബില്‍ ഗേറ്റ്സും അമേരിക്കന്‍ നിക്ഷേപകന്‍ വാരന്‍ ബുഫെയും ആമസോണ്‍ ഉടമ ജെഫ് ബിസോസിനെയുമൊക്കെ അമാന്‍ഷ്യോ പിന്തള്ളി.
ഇതാദ്യമായല്ല അമാന്‍ഷ്യോ പട്ടികയില്‍ ഒന്നാമതെത്തുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ കുറച്ചുനാള്‍ അമാന്‍ഷ്യോ ഒന്നാമതായിരുന്നു. എന്നാല്‍, മൈക്രോസോഫ്റ്റിന്റെ ഓഹരിവിലയിലുണ്ടായ കുതിപ്പ് അദ്ദേഹത്തെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളി. ഒരു റെയില്‍വേ ജീവനക്കാരന്റെ മകനായി സ്പെയിനിലെ ലാ കൊരൂണയില്‍ ജനിച്ച അമാന്‍ഷ്യോ കുടുംബത്തിന്റെ സ്വന്തമായ തയ്യല്‍ക്കടയെ സ്പെയിനിലെ ഏറ്റവും വലിയ ഫാഷന്‍ ശൃംഖലയാക്കി മാറ്റുകയായിരുന്നു.
No comments:
Post a Comment