Wednesday, 7 September 2016


മമ്മൂക്കയ്ക്ക് പിറന്നാള്‍ ആശംസകളുമായി ലാലേട്ടന്‍


മലയാളത്തിന്റെ രണ്ടു താരരാജാക്കന്മാരാണ് മമ്മൂക്കയും ലാലേട്ടനും. ഇരുവരുടെയും പേരുപറഞ്ഞ് ആരാധകര്‍ മത്സരിക്കുമെങ്കിലും മമ്മൂക്കയും ലാലേട്ടനും അടുത്തസുഹൃത്തുക്കള്‍ തന്നെയാണ്. ഇപ്പോഴിതാ ഉറ്റചങ്ങാതിയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി മോഹന്‍ലാല്‍ എത്തി.

രണ്ടുപേരുടെയും ചിത്രം ഉപയോഗിച്ചുള്ള പോസ്റ്ററാണ് ആശംസയുടെരൂപത്തില്‍ മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്. 'എന്‍റെ വല്ല്യേട്ടന് എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും നേര്‍ന്നു കൊണ്ട് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍' എന്നാണ് ദിലീപ് കുറിച്ചത്.

യുവതാരം നിവിന്‍ പോളി, മഞ്ജു വാരിയര്‍, ലാല്‍ജോസ്, ജോജു ജോര്‍ജ് തുടങ്ങി സിനിമാരംഗത്തെ പ്രമുഖര്‍ മമ്മൂക്കയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.

No comments:

Post a Comment