ബീഫ് വിരോധം തലയില്‍ പിടിച്ച പരിയാന സര്‍ക്കാര്‍ ബിരിയാണി റെയ്ഡുമായി രംഗത്തിറങ്ങി; ഹോട്ടലുകളില്‍ എത്തി ബിരിയാണി പിടിച്ചെടുത്തു പരിശോധന നടത്തി ബീഫ് കണ്ടെത്തി കേസ് എടുക്കുന്നതു പതിവാകുന്നു
ചണ്ഡീഗഡ്: ബീഫ് വിവാദം വീണ്ടും പിടിമുറുക്കുകയാണ്. ഗോവധ നിരോധനം നിലവിലുള്ള ഹരിയാനയില്‍ ബിരിയാണിക്കായി ഉപയോഗിക്കുന്ന ഇറച്ചിയില്‍ ബീഫുണ്ടോ എന്ന് കണ്ടെത്തുന്നതിനായി ബിരിയാണി സാമ്ബിളുകള്‍ പരിശോധനയ്ക്കായി ശേഖരിക്കുന്ന തിരക്കിലാണ് മേവത് ജില്ലാ പൊലീസ്. സംസ്ഥാനത്ത് ഭക്ഷണശാലകളില്‍ ബീഫ് വില്‍പ്പന നടത്തുന്നു എന്ന് കാണിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് വ്യാപകമായി റെയ്ഡ് നടത്തുന്നത്. ഹോട്ടലുകളില്‍ എത്തി ബിരിയാണി പിടിച്ചെടുത്താണ് കര്‍ശന പരിശോധന.
ഗോവധ നിരോധനം ഉള്ള സ്ഥലങ്ങളില്‍ ബീഫ് മറ്റു വഴികളിലൂടെ വില്‍പന നടത്തുന്നുണ്ടെന്ന പരാതി വ്യാപകമാണ്. ഏറ്റവും കൂടുതല്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നതില്‍ ഉത്തര്‍ പ്രദേശ് കഴിഞ്ഞാല്‍ രണ്ടാം സ്ഥാനമാണ് ഹരിയാനയ്ക്കുള്ളത്. എന്നാല്‍ ഹരിയാനയിലെ മേവത് ജില്ലാ പൊലീസ് മറ്റൊരു കാര്യത്തിലാണ് റെക്കോര്‍ഡിട്ടിരിക്കുന്നത്. ബിരിയാണികളില്‍ ബീഫ് കണ്ടെത്തി നിര്‍ത്തലാക്കാന്‍ വളരെ വ്യത്യസ്തമായ ശൈലിയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചിരിക്കുന്നത്. അതിനായി കടകളില്‍ നിന്നുള്ള ബിരിയാണി സാമ്ബിളുകള്‍ പരിശോധനയ്ക്കായി ശേഖരിക്കുന്ന തിരക്കിലാണ് മേവത് ജില്ലാ പൊലീസ്.
ബിരിയാണിക്കായി ഉപയോഗിക്കുന്ന ഇറച്ചിയില്‍ ബീഫുണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് പൊലീസ് ബിരിയാണി സാമ്ബിളുകള്‍ ശേഖരിക്കുന്നത്. ഇവിടെ ഭക്ഷണശാലകളില്‍ ബീഫ് വില്‍പ്പന നടത്തുന്നു എന്ന് കാണിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ബിരിയാണി സാമ്ബിളുകള്‍ ശേഖരിക്കാന്‍ പൊലീസ് തയ്യാറായത്. ഗോവധ നിരോധനം നിലവിലുള്ള സംസ്ഥാനമായതിനാല്‍ ഹരിയാനയില്‍ ബീഫ് വില്‍ക്കുന്നത് കുറ്റകരമാണ്.
അതിനാല്‍ മറ്റേതെങ്കിലും രൂപത്തില്‍ ഇത് വില്‍ക്കുന്നുണ്ടോ എന്നറിയാനാണ് പൊലീസ് ശ്രമിക്കുന്നത്. ബീഫ് ബിരിയാണി വ്യാപകമായി വില്‍ക്കുന്നു എന്നാണ് പൊലീസിന് ലഭിച്ച പരാതികളില്‍ പറയുന്നത്. പുതിയ നീക്കത്തിനെതിരെ പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. ജോലിചെയ്യാനുള്ള ജനങ്ങളുടെ അവകാശത്തിനെതിരെയുള്ള കടന്ന് കയറ്റമാണിതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്നാല്‍ പരിശോധനകളുമായി മുന്നോട്ട് പോകാനാണ് മേവത് പൊലീസിന്റെ തീരുമാനം.
മുസ്ലിം ഭൂരിപക്ഷം ഉള്ള ബരിയാനയിലെ ജില്ലയാണ് മേവത്. സെപ്റ്റംബര്‍ 11 ന് ബക്രീദിനു മുന്നോടിയായി ബീഫ് പരിശേധന കര്‍ശനമാക്കും. മേവാത് ല്‍ പരിശോധന പൂര്‍ത്തിയാകുന്ന പക്ഷം പരിശോധന അടുത്ത സ്ഥളങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ജില്ലാ പൊലീസ് അറിയിച്ചു. ബീഫ് പിടിച്ചെടുത്താല്‍ കുറഞ്ഞത് 10 വര്‍ഷം വരെ തടവ് ലഭിക്കാന്‍ ഹരിയാനയില്‍ നിയമമുണ്ട്. അതുകൊണ്ടായിരിക്കാം പബ്ലിക്കായി ബീഫ് വില്‍പനയ്ക്ക് മുന്‍കൈ എടുക്കാതെ ബിരിയാണിയില്‍ നല്‍കുന്നതെന്ന് കരുതുന്നു. മേവാത് പൊലീസ് കൂട്ടിച്ചേര്‍ക്കുന്നു.
No comments:
Post a Comment