Wednesday, 7 September 2016

കസവുമുണ്ടുടുത്ത് കേരളീയ ശൈലിയിൽ സച്ചിൻ കൊച്ചിയിൽ; ആവേശത്തേരിൽ ആരാധകർ



കൊച്ചി∙ മലയാളി ഫുട്ബോൾ ആരാധകരെ ആവേശത്തിലാഴ്ത്തി ക്രിക്കറ്റ് സൂപ്പർതാരം സച്ചിൻ തെൻഡുൽക്കർ കൊച്ചിയിലെത്തി. ഐഎസ്എൽ മൂന്നാം സീസണിന് മുന്നോടിയായി ടീമിനെയും ടീമിന്റെ പുതിയ പ്രമോട്ടർമാരെയും പരിചയപ്പെടുത്തുന്നതിനായാണ് ടീം ഉടമകളിലൊരാൾകൂടിയായ സച്ചിൻ കൊച്ചിയിലെത്തിയത്. 


സീസണിന് മുന്നോടിയായുള്ള വിദേശ പരിശീലനത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്നു തായ്‌ലൻഡിലേക്കു പറക്കും. ടീമംഗങ്ങൾക്കൊപ്പം ടീമിന്റെ പുതിയ സഹഉടമകളായ നിമ്മഗഡ്ഡ, പ്രസാദ്, ചിരഞ്ജീവി, നാഗാർജുന, അല്ലു അരവിന്ദ് എന്നിവരെയും സച്ചിൻ ആരാധകർക്ക് പരിചയപ്പെടുത്തി.

കഴിഞ്ഞ വർഷം ഐഎസ്എൽ രണ്ടാം സീസണിൽ വിദേശ പരിശീലനം നടത്താത്ത ഏക ടീമെന്ന വിശേഷണവുമായി കളത്തിലിറങ്ങി നിലംപരിശായതിന്റെ ക്ഷീണം മറന്നാണു ബ്ലാസ്റ്റേഴ്സ് ഇന്നു രാത്രി തായ്‌ലൻഡിലേക്കു പറക്കുന്നത്. മലയാളികളുടെ ഓണാഘോഷവേളയിൽ ബ്ലാസ്റ്റേഴ്സിന്റെ ആവേശം ആരാധകരുമായി പങ്കുവയ്ക്കുന്നതു മികച്ച യാത്രയയപ്പാണെന്നു ടീം മാനേജ്മെന്റ് കരുതുന്നു.



No comments:

Post a Comment