ബ്ലാസ്റ്റേഴ്സിന്റെ പടയൊരുക്കത്തിന് ആവേശം പകര്‍ന്ന് സച്ചിന്‍ ഇന്ന് കൊച്ചിയില്‍
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ലീഗ് കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ അംബാസഡറും സഹ ഉടമയുമായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഇന്ന് കൊച്ചിയില്‍ എത്തും. രാവിലെ 11ന് ലുലു മാരിയറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ പുതിയ ടീമിനെയും താരങ്ങളെയും സച്ചിന്‍ പരിചയപ്പെടുത്തും.
ഐഎസ്‌എല്‍ മൂന്നാം പതിപ്പിന് മുന്നോടിയായുള്ള രണ്ടാംഘട്ട പരിശീലനത്തിനും സൗഹൃദമത്സരങ്ങള്‍ക്കുമായി ടീം ഇന്ന് തായ്ലന്‍ഡിലേക്ക് യാത്ര തിരിക്കും. തിരുവനന്തപുരത്തെ പരിശീലനത്തിന് ശേഷം കഴിഞ്ഞ ദിവസം രാത്രി ടീം കൊച്ചിയിലെത്തി. ടീമിന്റെ മറ്റ് ഉടമകളായ തെലുങ്ക് സിനിമാ താരം ചിരഞ്ജീവി, നാഗാര്‍ജുന, നിര്‍മാതാവ് അല്ലു അരവിന്ദ്, എന്‍ പ്രസാദ് എന്നിവരും സച്ചിനൊപ്പം ഇന്ന് കൊച്ചിയിലെത്തും.
ഐഎസ്‌എല്ലിലെ ആദ്യ സീസണില്‍ മികച്ച പ്രകടനം കാഴ്ചവച്ച ബ്ളാസ്റ്റേഴ്സിന് കഴിഞ്ഞ സീസണില്‍ പ്രതീക്ഷിച്ച കളി പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. സെമി ഫൈനലില്‍ പോലും പ്രവേശിക്കാന്‍ കഴിയാതിരുന്ന ടീമിന്റെ മാനേജ്മെന്റില്‍ ഉള്‍പ്പെടെ മാറ്റം വന്നു. പുതിയ മാനേജ്മെന്റിന്റെ കീഴില്‍ സ്വദേശികളും വിദേശികളുമായ താരങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
No comments:
Post a Comment