Sunday, 11 September 2016

പഞ്ചസാരയ്ക്കും പാലിനും പരിപ്പിനുമൊക്കെ ഇനി തോന്നിയപോയ വില കൂട്ടാം എന്ന് ആരും കരുതേണ്ട; അവശ്യ സാധനങ്ങളുടെ വില കമ്ബോളം നിശ്ചയിക്കുന്ന രീതി പരിഷ്കരിച്ചു സര്‍ക്കാര്‍ തീരുമാനിക്കുന്ന തരത്തില്‍ നിയമം മാറ്റി കേന്ദ്രം; നിയമം ലംഘിച്ചാല്‍ കനത്ത പിഴ



നിത്യോപയോഗ സാധനങ്ങളില്‍ പലതിന്റെയും വില ഇപ്പോള്‍ നിശ്ചയിക്കുന്നത് കമ്ബോളമാണ്. പഞ്ചസാരയും പാലും പരിപ്പുമെല്ലാം കമ്ബോളം നിശ്ചയിക്കുന്ന രീതിയിലാണ് മുന്നേറുന്നത്. കൃത്രിമ ക്ഷാമം സൃഷ്ടിച്ചും പൂഴ്ത്തിവച്ചുമെല്ലാം കച്ചവടക്കാര്‍ ഉത്പന്നങ്ങളുടെ വില നിശ്ചയിക്കുന്നതാണ് ഇവിടുത്തെ പതിവുരീതി.

എന്നാല്‍, ഇതിന് മാറ്റം വരുത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍. പാക്കറ്റില്‍ വില്‍ക്കുന്നവുള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ക്ക് സര്‍ക്കാര്‍ വില നിശ്ചയിക്കുന്ന കാലം വിദൂരമാകില്ല.
ഉത്പന്നങ്ങളുടെ റീട്ടെയില്‍ വില സര്‍ക്കാര്‍ നിശ്ചയിക്കുന്ന തരത്തിലേക്കുള്ള നിയമ പരിഷ്കാരം കൊണ്ടുവരാന്‍ തയ്യാറെടുക്കുകയാണ് കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയം.

പുതിയ നിയമം അനുസരിച്ച്‌ അവശ്യസാധനങ്ങളുടെ വില അംഗീകൃത ഏജന്‍സി നിശ്ചയിച്ചു കഴിഞ്ഞാല്‍ അതു പ്രകാരമേ വില്‍ക്കാന്‍ പാടുള്ളൂ. ഒരേ സാധനം പാക്കറ്റിലാക്കി നല്‍കുമ്ബോഴും ലൂസായി നല്‍കുമ്ബോഴും വില വ്യത്യാസം ഈടാക്കാനും ഇനി സാധിക്കില്ല. സെപ്റ്റംബര്‍ ഏഴിനാണ് പുതിയ നിയമം നിലവില്‍ വന്നത്.

വില വ്യത്യാസപ്പെടുത്തുന്ന കച്ചവടക്കാര്‍ക്ക് 5000 രൂപവരെ പിഴയീടാക്കാനും നിയമത്തില്‍ നിര്‍ദ്ദേശമുണ്ട്.മാത്രമല്ല, കടയിലുള്ള മുഴുവന്‍ സ്റ്റോക്കും പിടിച്ചെടുക്കുകയും ചെയ്യും. പിഴയീടാക്കുന്നതിനെക്കാള്‍ സ്റ്റോക്ക് പിടിച്ചെടുക്കലാണ് കച്ചവടക്കാരെ നിയന്ത്രിക്കാന്‍ നല്ലതെന്നാണ് അധികൃതരുടെ നിരീക്ഷണം.

അവശ്യ സാധനങ്ങളുടെ വില്‍പനയില്‍ എം.ആര്‍.പി. സമ്ബ്രദായം ഇല്ലാതാക്കാനും ഈ നിയമം വഴിയൊരുക്കുമെന്ന് അധികൃതര്‍ പറയുന്നു. ധാന്യങ്ങളുടെ വിലയിലുണ്ടാകുന്ന ഏറ്റക്കുറിച്ചില്‍ കച്ചവടക്കാര്‍ ഉണ്ടാക്കുന്ന തട്ടിപ്പാണെന്ന് വ്യക്തമായതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ വില നിശ്ചയിക്കാന്‍ തീരുമാനിച്ചതെന്നും അധികൃതര്‍ പറയുന്നു.

അവശ്യസാധനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില നിശ്ചയിക്കുന്നതില്‍ നയരൂപീകരണത്തിന് എല്ലാ സംസ്ഥാന സര്‍ക്കാരുകളുടെയും നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം ജൂലൈയില്‍ത്തന്നെ തേടിയിരുന്നു. അതനുസരിച്ചാണ് പുതിയ നിയപരിഷ്കാരം കൊണ്ടുവന്നത്. അവശ്യസാധന നിയമത്തിന്റെ രണ്ടാം വകുപ്പ് പരിഷ്കരിച്ചാണ് വില സര്‍ക്കാര്‍ നിശ്ചയിക്കുകയെന്ന രീതി കൊണ്ടുവരുന്നത്.

No comments:

Post a Comment