Sunday, 11 September 2016

അനേകം നേതാക്കളുടെയും ബോളിവുഡ് താരങ്ങളുടെയും കള്ളപ്പണം വെളുപ്പിച്ച്‌ നല്‍കുന്നത് ദാവൂദ്‌ഇബ്രാഹിമിന്റെ ഡി കമ്ബനി; അധോലോക നായകനുമായി ഇടപാടുള്ളവര്‍ എല്ലാ പാര്‍ട്ടികളിലും; ചോര്‍ന്ന ടെലിഫോണ്‍ സംഭാഷണം കേട്ടു അന്തം വിട്ട് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍



രാജ്യത്തെ പല പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും ബോളിവുഡിലെ പ്രമുഖ താരങ്ങളുടെയും കള്ളപ്പണം വെളുപ്പിച്ചുകൊടുക്കുന്നത് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്ബനിയാണെന്നതിന് കൂടുതല്‍ സ്ഥിരീകരണം. ഒരു പ്രമുഖ ബോളിവുഡ് നടനും ഡി കമ്ബനിയിലെ പ്രമുഖരുമായുള്ള ഫോണ്‍ സംഭാഷണം ചോര്‍ന്നതോടെയാണ് ഇക്കാര്യം കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചത്.

രാഷ്ട്രീയ നേതാക്കളുടെയും ബോളിവുഡ് താരങ്ങളുടെയും കള്ളപ്പണം വെളുപ്പിച്ചെടുക്കുന്നതിന് റൗണ്ട് ട്രിപ്പിങ് എന്നാണ് വിളിക്കപ്പെടുന്നതെന്നും ഈ ഫോണ്‍ സംഭാഷണങ്ങള്‍ വ്യക്തമാക്കുന്നു.
നികുതി വേണ്ടാത്ത രാജ്യങ്ങളില്‍ പണം നിക്ഷേപിക്കുകയും പിന്നീട് തിരികെ ഇന്ത്യയിലെത്തിക്കുകയുമാണ് ഇതിലൂടെ ഡി കമ്ബനി ചെയ്യുന്നത്.

ഇത്തരം ഫോണ്‍ സംഭാഷണങ്ങളില്‍ ദാവൂദ് ഇബ്രാഹിമിനെ ബഡേ ഹസ്രത്ത് എന്നാണ് വിശേഷിപ്പിക്കുന്നത്. ഇങ്ങനെ വെളുപ്പിച്ചെടുക്കുന്ന കള്ളപ്പണം ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍. മാത്രമല്ല, ദാവൂദിന്റെ വിശ്വസ്തര്‍ക്കിടയിലെ വിശ്വാസരാഹിത്യവും അതിനെ തുണച്ചേക്കും.

ഡി കമ്ബനിയുമായി ഫോണ്‍ സംഭാഷണത്തിലേര്‍പ്പെട്ട ബോളിവുഡ് സൂപ്പര്‍ത്താരത്തെ കുറിച്ച്‌ അന്വേഷണോദ്യോഗസ്ഥര്‍ക്ക് വ്യക്തമായ വിവരമുണ്ട്. 2012-നുശേഷം വിദേശത്തേയ്ക്ക് പണം കടത്തിയ മറ്റ് പ്രമുഖരുടെ വിവരങ്ങള്‍കൂടി ശേഖരിച്ചുകൊണ്ടിരിക്കുകയാണ് അന്വേഷണോദ്യോഗസ്ഥര്‍.

ബോളിവുഡ് സിനിമാ ലോകത്ത് ഏറെക്കാലമായി തിളങ്ങിനില്‍ക്കുന്നയാളാണ് ഈ സൂപ്പര്‍ത്താരം. മറ്റു പ്രമുഖരില്‍ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരുമുണ്ട്. 90-കള്‍ മുതല്‍ക്കുതന്നെ ഡി കമ്ബനിക്ക് ബോളിവുഡ് സിനിമാ ലോകത്ത് ആഴത്തിലുള്ള ബന്ധങ്ങളുണ്ട്. എന്നാല്‍, അന്വേഷണ ഏജന്‍സികള്‍ പിടിമുറുക്കിയതോടെ ദാവൂദ് ഈ രംഗത്തുനിന്ന് പിന്മാറുകയായിരുന്നു.

ഏതായാലും പുതിയ ഫോണ്‍ സംഭാഷണങ്ങള്‍ പണമിടപാട് ഇപ്പോഴും നടക്കുന്നുണ്ടെന്ന് ഉറപ്പിക്കുന്നു. പാക്കിസ്ഥാനിലെയും ഷാര്‍ജയിലെയും ഡി കമ്ബനി അംഗങ്ങളുമായുള്ള ഫോണ്‍ സംഭാഷണങ്ങളാണ് ചോര്‍ത്തിയിട്ടുള്ളത്. 2012-നുശേഷം പാനമയിലേക്കും കാനഡയിലേക്കും പണം കടത്തിയതിനെക്കുറിച്ച്‌ ഇതില്‍ വ്യക്തമായ വിവരങ്ങളുണ്ട്.

ഒരു സംഭാഷണത്തില്‍ 45 എന്ന സംഖ്യയെക്കുറിച്ച്‌ സംസാരിക്കുന്നുണ്ട്. ഇതില്‍ 20 ബോളിവുഡ് സൂപ്പര്‍ത്താരത്തിന്റേതാണ്. അഞ്ച് ഡി കമ്ബനിയുടെ കമ്മീഷനും. ശേഷിച്ച തുക പാനമയിലും കാനഡയിലുമായി നിക്ഷേപിക്കുന്ന കാര്യവും സംസാരിക്കുന്നുണ്ട്. 45 എന്നത് 45 കോടിയാണോ 4500 കോടിയാണോ എന്ന് വ്യക്തമല്ല.

No comments:

Post a Comment