ബക്രീദ് ക്രൂരമാണ് കാടത്തവും, മൃഗങ്ങളെ ബലി കഴിയ്ക്കുന്നത് തടയാന്‍ കോടതിയില്‍ ഹര്‍ജി
ദില്ലി: ബക്രീദിന് മൃഗങ്ങളെ ബലികഴിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി. ബക്രീദിന് മൃഗങ്ങളെ ബലി കഴിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നാണ് ഉത്തര്‍പ്രദേശിലെ ഒരു സംഘം ആളുകളുടെ ആവശ്യം. സെപ്തംബര്‍ 14ന് ബക്രീദ് വാനിരിക്കെയാണ് മൃഗങ്ങളെ ബലി കഴിക്കുന്നതിനെതിരെ ഹര്‍ജിയുമായി ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്.
ബക്രീദ് ദിനത്തില്‍ മൃഗങ്ങളെ ബലികഴിയ്ക്കുന്നത് ഭരണഘടനാ വിരുദ്ധമാണൈന്ന് കാണിച്ച് റിട്ടോ ഉത്തരവോ പുറത്തിറക്കുകയോ ചെയ്ത് മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത അവസാനിപ്പിക്കണമെന്നാണ് ഹര്‍ജിക്കാര്‍ ഉന്നയിക്കുന്ന ആവശ്യം.
മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്ന ഇന്ത്യന്‍ ഭരണഘടനയിലെ സെക്ഷന്‍ 28 എന്നിവയുടെ അടിസ്ഥാനത്തിലാണ് അഡ്വ. വിഷ്ണു ശങ്കര്‍ വഴി സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
ബക്രീദ് ദിനത്തില്‍ റോഡിലും പൊതുഇടങ്ങളിലും വെച്ച് മൃഗങ്ങളെ കൊലപ്പെടുത്തുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിക്കുന്നുണ്ട്. പൊതുഇടങ്ങളില്‍ മൃഗങ്ങളുടെ ചോര കാണുന്നത് പൊതുജനങ്ങളുടെ വികാരത്തെ വൃണപ്പെടുത്തുമെന്നും മതത്തിന്റെ പേരില്‍ ക്രൂരതയും മനുഷ്യത്വരഹിതമായ നടപടികളും കാടത്തവും അനുവദിക്കാനാവില്ലെന്നും ഹര്‍ജിക്കാര്‍ വാദിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയിലെ 14, 21, 25 എന്നീ വകുപ്പുകള്‍ ലംഘിക്കുന്നതാണ് ഈ നടപടിയെന്നും ചൂണ്ടിക്കാണിക്കുന്നു.
No comments:
Post a Comment