Thursday, 8 September 2016

വൈദ്യുതി ബോര്‍ഡിലെ സ്ഥലംമാറ്റപ്പട്ടിക സിപിഎം സംഘടനയുടെ വെബ്സൈറ്റില്‍



കോട്ടയം • വൈദ്യുതി ബോര്‍ഡില്‍ എന്‍ജിനീയര്‍മാരുടെ സ്ഥലംമാറ്റപ്പട്ടിക സിപിഎം അനുകൂല സംഘടനയുടെ വെബ്സൈറ്റില്‍. അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍മാരുടെ സ്ഥലംമാറ്റപ്പട്ടികയാണു ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിനു മുന്‍പേ സംഘടനയുടെ സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.

സ്ഥലംമാറ്റം തീരുമാനിച്ചതു ബുധനാഴ്ചയായിരുന്നു. രാത്രി പത്തരയോടെ ഇതു സിപിഎം അനുകൂല സംഘടനയായ കെഎസ്‌ഇബി ഓഫിസേഴ്സ് അസോസിയേഷന്റെ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടു. സ്ഥലംമാറ്റപ്പട്ടിക ബോര്‍ഡിന്റെ സൈറ്റില്‍ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല.

No comments:

Post a Comment