ഇന്‍ഫോസിസ് 15 ബിസിനസ് യൂണിറ്റുകളായി വിഭജിച്ചേക്കും
ബെംഗളുരു: രാജ്യത്തെ പ്രമുഖ ഐടി സ്ഥാപനമായ ഇന്‍ഫോസിസ് 15ഓളം ചെറു ബിസിനസ് യൂണിറ്റുകളായി വിഭജിച്ചേക്കും. 50 മുതല്‍ 70 കോടി ഡോളര്‍വരെ വരുമാനമുള്ള യൂണിറ്റുകളായാണ് വിഭജിക്കുക. ഓരോ സ്ഥാപനത്തിനും പ്രത്യേക മേധാവികളുമുണ്ടാകും. വരുമാനവും ലാഭനഷ്ടങ്ങളും പ്രത്യകം വിലയിരുത്തുകയും ചെയ്യും.
നിലവിലെ നാല് വലിയ യൂണിറ്റുകളായ ബാങ്കിങ് ആന്റ് ഫിനാന്‍സ് സര്‍വീസ്(വരുമാനം: 300കോടി ഡോളര്‍), റീട്ടെയില്‍ ആന്റ് ലൈഫ് സയന്‍സ്(വരുമാനം: 230കോടി ഡോളര്‍), മാനുഫാക്ചറിങ് ആന്റ് ഹൈ ടെക്(220 കോടി ഡോളര്‍), എന്‍ര്‍ജി, യൂട്ടിലിറ്റീസ് ആന്റ് കമ്യൂണിക്കേഷന്‍(190 കോടി)എന്നിവയാണ് ചെറിയ ബിസിനസ് സംരംഭങ്ങളായി വിഭജിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്.
നിലവിലുള്ള നാല് സ്ഥാപനങ്ങളുടെയും മേധാവികള്‍ അതേസ്ഥാനത്ത് തുടരും. എന്നാല്‍ ഓരോന്നിനുകീഴിലുള്ള ഉപസ്ഥാപനങ്ങള്‍ക്കും പ്രത്യേകം മേധാവികള്‍ വരുമെന്നാണ് സൂചന. സ്ഥാപനങ്ങളുടെ എണ്ണത്തിന്റ കാര്യത്തില്‍ ഒക്ടോബറോടെ തീരുമാനമാകും.
No comments:
Post a Comment