ഉത്തര കൊറിയയില്‍ ശക്തമായ ഭൂചലനം; ആണവ പരീക്ഷണം നടത്തിയതാണെന്ന ആരോപണവുമായി ദക്ഷിണ കൊറിയ
സോള്‍: ഉത്തരകൊറിയയെ ഇളക്കി മറിക്കുന്ന അതിശക്തമായ ഭൂകന്പം ഉണ്ടായതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂകന്പം അതിശക്തമായ ആണവ പരീക്ഷണം നടത്തിയതിന്‍റെ ഭാഗമായിട്ട് ഉണ്ടായതാണെന്ന് സംശയിക്കപ്പെടുന്നുണ്ട്. വടക്കന്‍ കൊറിയയിലെ പംഗ്യേ റിയിലാണ് പ്രകന്പനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഭുകന്പത്തിന് സമാനമായ ഒരു പ്രകന്പനം ഉത്തരകൊറിയന്‍ മേഖലയില്‍ ഉണ്ടായതായി നിരീക്ഷണങ്ങളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ അമേരിക്കന്‍ ഭൂമിശാസ്ത്ര വിഭാഗവും ജപ്പാന്‍ അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണകൊറിയയാണ് ആണവപരീക്ഷണ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ജനുവരി 6 ന് ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തിയ സ്ഥലമാണ് ഇത്.
കൃത്രിമ ഭൂകന്പമാണ് ഉണ്ടായതെന്നും വടക്കന്‍ കൊറിയ ആണവപരീക്ഷണം നടത്തിയത് ആകാനാണ് സാധ്യതയെന്നും ദക്ഷിണകൊറിയന്‍ മീറ്ററോളജിക്കല്‍ ഏജന്‍സിയെ ഉദ്ധരിച്ച് യോനാപ്പ് ന്യൂസ് ഏജന്‍സി പറഞ്ഞിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ജപ്പാന്‍ ക്യാബിനറ്റ് സെക്രട്ടറി യൊഷിഹിതേ സുഗ അടിയന്തിര വാര്‍ത്താസമ്മേളനം വിളിക്കുകയും ചെയ്തു. ആണവ വികിരണം നടന്നിട്ടുണ്ടോ എന്ന പരിശോധനയ്ക്കൊരുങ്ങുകയാണ് ജപ്പാന്‍ പ്രതിരോധ വിഭാഗം. ആണവ പരീക്ഷണം നടന്നതായി കണ്ടെത്തിയാല്‍ ശക്തമായി തന്നെ വടക്കന്‍ കൊറിയയ്ക്കെതിരേ പ്രതിഷേധിക്കുമെന്ന് ജപ്പാന്‍ പറഞ്ഞു.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ദക്ഷിണകൊറിയ ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗം അടിയന്തിരമായി വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ജി 20 ഉച്ചകോടി ചൈനയില്‍ നടന്നുകൊണ്ടിരിക്കെ മൂന്ന് മിസൈല്‍ പരീക്ഷണങ്ങളും ഉത്തരകൊറിയ നടത്തിയിരുന്നു. ഇത് ഈ മേഖലയില്‍ അതിശക്തമായ സമ്മര്‍ദ്ദം ഉയര്‍ത്തിയിരിക്കുകയാണെന്നാണ്
അമേരിക്കന്‍ പ്രസിഡന്‍റ് ബാരാക് ഒബാമ പറഞ്ഞിരിക്കുന്നത്. ഉത്തര കൊറിയയില്‍ ഇപ്പോള്‍ കുടുംബ ഭരണമാണ്. ആണവ, ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തെ തുടര്‍ന്ന് ഉപരോധത്തിലായിരുന്ന ഉത്തര കൊറിയയ്ക്ക് മേല്‍ കടുത്ത നടപടികള്‍ വന്നേക്കും. കിം ഇല്‍ സുംഗ് എന്ന കമ്യൂണിസ്റ്റ് നായകന് കീഴില്‍ വിപ്ളവം നടത്തി സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഉത്തരകൊറിയ ഏകദേശം 60 വര്‍ഷമായി ഒറ്റപ്പെട്ടു കഴിയുകയാണ്. കിം ഇല്‍ സുംഗിന് പിന്നാലെ രാജ്യം കുടുംബഭരണത്തിന് കീഴിലായി.
No comments:
Post a Comment