ഡ്രസ്സിങ് റൂമില്‍ ഒളികാമറ ചാനല്‍ അവതാരകയുടെ വീഡിയോ യുട്യൂബില്‍'; ഹ്രസ്വചിത്രം ഹിറ്റാക്കാന്‍ അവതാരക ആര്‍ദ്ര കണ്ടുപിടിച്ച വഴിയെങ്ങനെ?
കൊച്ചി: 'ഡ്രസ്സിങ് റൂമില്‍ ഒളികാമറ ചാനല്‍ അവതാരകയുടെ വീഡിയോ യുട്യൂബില്‍' എന്ന ഹ്രസ്വചിത്രം ട്യൂബില്‍ റിലീസ് ചെയ്തു. പ്രശസ്ത ടെലിവിഷന്‍ അവതാരക ആര്‍ദ്രയാണ് ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചിരിക്കുന്നത്. മൂന്ന് മിനിട്ട് ദൈര്‍ഘ്യമുള്ള ഈ ചിത്രം ഇതിനോടകം സൈബര്‍ ലോകത്ത് ഹിറ്റായി കഴിഞ്ഞു. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എന്‍. ബി.രഘുനാഥാണ്.സോഷ്യല്‍ മീഡിയുടെയും സ്മാര്‍ട്ട് ഫോണിന്റെയും വളര്‍ച്ചയോടെ കേരളം നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ഒളികാമറകള്‍.
ആവിഷ്കാര ഡിജിറ്റലിന്റെ ബാനറില്‍ 'ബിവെയര്‍ സ്പൈ ക്യാം' എന്ന അഞ്ച് വീഡിയോ ഹൃസ്വ ചിത്രങ്ങളുടെ പരമ്ബരകളില്‍ ആദ്യ ചിത്രമാണിത്. ഒളികാമറകളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുകയാണ് പരമ്ബരകളുടെ ലക്ഷ്യം. വസ്ത്രശാലകളിലെ ട്രയല്‍ റൂമുകളില്‍ സ്ഥാപിക്കുന്ന ഒളിക്യാമറകളില്‍ കുടുങ്ങുന്ന സ്ത്രീകള്‍ക്കുള്ള മുന്നറിയിപ്പുമായി ചാനല്‍ അവതാരക രംഗത്തെത്തിയത്. സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് ഒളിക്യാമറകളെ പറ്റി ബോധവത്കരണമാണ് ലക്ഷ്യമിടുന്നതെന്ന സന്ദേശത്തോടെയാണ് ചിത്രം അവസാനിക്കുന്നത്.
No comments:
Post a Comment