Thursday, 8 September 2016

ഐടി സ്ഥാപനങ്ങളുടെ വിപണിമൂല്യമിടിഞ്ഞു



മുംബൈ: ടിസിഎസിന്റെ ഓഹരി വില മൂക്കുകുത്തിയത് മറ്റ് ഐടി സ്ഥാപനങ്ങളുടെയെല്ലാം വിപണിമൂല്യമിടിച്ചു. പ്രമുഖ ഐടി കമ്ബനികളുടെ വിപണിമൂല്യത്തില്‍ ഉണ്ടായ നഷ്ടം 40,000 കോടിയാണ്. രാവിലത്തെ വ്യാപാരത്തില്‍ ടിസിഎസിന്റെ ഓഹരി വില 6.53 ശതമാനം ഇടിഞ്ഞ് 2,287 രൂപയിലെത്തിയിരുന്നു. താമസിയാതെ നഷ്ടം 5.2 ശതമാനത്തിലൊതുക്കാനായി. 2320 രൂപയായി വില ഉയര്‍ന്നു. ബിഎസ്‌ഇയിലെ ഏറ്റവും മൂല്യമുള്ള ടിസിഎസിന്റെ വിപണി മൂല്യം അതോടെ 456854 കോടിയിലെത്തി.

482164ആയിരുന്നു മുന്‍ സെഷനില്‍ ഉണ്ടായിരുന്ന മൂല്യം. രണ്ടാമത്തെ വലിയ ഐടി സ്ഥാപനമായി ഇന്‍ഫോസിസ് നേരിട്ടത് 6.7 ശതമാനം ഇടിവാണ്. ഓഹരി വില 1027ലെത്തി. 6,477 കോടി രൂപയാണ് നിക്ഷേപകര്‍ക്ക് നഷ്ടമായത്. ഇന്‍ഫോസിസിന്റെ വിപണിമൂല്യം 2,42,328ല്‍നിന്ന് 2,35,850 കോടിയായാണ് കുറഞ്ഞത്. വിപ്രോ(2,661കോടി), എച്ച്‌സിഎല്‍ ടെക്(3,160.44 കോടി), ടെക് മഹീന്ദ്ര (1,268 കോടി) എന്നീ കമ്ബനികളുടെ മൂല്യം ഈ സ്ഥിതിയിലെത്തി. ഈ പ്രമുഖ അഞ്ച് ഐടി സ്ഥാപനങ്ങളുടെ വിപണി മൂല്യത്തില്‍ മൊത്തം 38,878 കോടിയുടെ നഷ്ടമാണ് രാവിലത്തെ വ്യാപാരത്തില്‍ ഉണ്ടായത്.


No comments:

Post a Comment