ഓണം 'വാമനജയന്തി'യെന്ന് കേസരി; കേരളത്തെ മഹാബലിയില്‍ നിന്നു മോചിപ്പിച്ച സ്വാതന്ത്രസമരസേനാനിയാണ് വാമനന്‍: കെ.പി.ശശികല
തിരുവനന്തപുരം : തിരുവോണം എന്നാല്‍ 'വാമനജയന്തി' യെന്ന് സംഘപരിവാര്‍ മുഖപത്രം കേസരി. വാമനന്‍ പാതാളത്തില്‍ ചവിട്ടിത്താഴ്ത്തിയ മഹാബലി ചക്രവര്‍ത്തി തന്‍റെ പ്രജകളെ കാണാന്‍ എത്തുന്ന ദിവസമാണ് തിരുവോണമെന്നാണ് കേരളീയ സങ്കല്‍പ്പം. എന്നാല്‍, ആര്‍.എസ്.എസ് ഭാഷയില്‍ ഇത് വാമനാവതാര ദിനമാണെന്നും കേസരി പറയുന്നു.
കേരളം ഭരിച്ച സാമ്രാജ്യത്വ ശക്തിയായ മഹാബലിയില്‍ നിന്നും കേരളത്തെ മോചിപ്പിച്ച സ്വാതന്ത്രസമര സേനാനിയാണ് വാമനനെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല പറഞ്ഞു. കുടവയറും കപ്പടാ മീശയുമായി ഓലക്കുട ചൂടി എത്തുന്ന മഹാബലിയാണ് ഓണത്തപ്പന്‍ എന്നാണ് പലരു ധരിച്ചിരിക്കുന്നതെന്നും എന്നാല്‍, വാമനമൂര്‍ത്തിയെയാണ് യഥാര്‍ത്ഥത്തില്‍ ഓണത്തപ്പനായി പൂജിക്കുന്നത്.
പൂക്കളമിട്ട് മണ്ണുകൊണ്ട് തൃക്കാക്കരയപ്പനെ ഉണ്ടാക്കി അടനിവേദ്യം സമര്‍പ്പിക്കുന്നത് തൃക്കാക്കരയിലെ വാമനമൂര്‍ത്തിക്കാണെന്നും മഹാബലിയ്ക്കല്ലെന്നും കേസരി വ്യക്തമാക്കുന്നു.
സത്യസന്ധനും നീതിമാനും ധര്‍മിഷ്ടനുമായ മഹാബലിയെ വാമനന്‍ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തിയിട്ടില്ലെന്നും തന്‍റെ ഐശ്വര്യത്തില്‍ അല്‍പ്പം അഹങ്കരിച്ചുപോല മഹാബലിയുടെ അഹങ്കാരത്തെ നീക്കി അനുഗ്രഹിക്കുകയാണ് വാമനന്‍ ചെയ്തതെന്നാണ് ആര്‍.എസ്.എസ് നിലപാട്. മഹാബലി കേരളം ഭരിച്ചിട്ടില്ലെന്നും മഹാബലിയുടെ സാമ്രാജ്യം ഉത്തരേന്ത്യയിലാണെന്നും കേസരി വിശദീകരിക്കുന്നു. ഇതുമാത്രമല്ല, പരശുരാമാവതാരം വാമനാവതാരത്തിന് ശേഷമാണെന്നിരിക്കേ മഹാബലിയുടെ കാലത്ത് കേരളം ഉണ്ടായിട്ടേയില്ലെന്നും കേസരി വാദിച്ചിട്ടുണ്ട്. മഹാബലി പ്രജകളെ കാണാനെത്തുന്നു എന്നത് ജനങ്ങളെ ആകര്‍ഷിക്കാനുള്ള ഒരു കഥമാത്രമാണെന്നും മുഖപത്രത്തില്‍ പറയുന്നു.
No comments:
Post a Comment