Thursday, 8 September 2016

എസ് എഫ് ഐയുടെ കൊടിപിടിച്ച്‌ നടുറോഡില്‍ വിദ്യാര്‍ത്ഥികളുടെ ഓണാഘോഷം; പോലീസ് നോക്കിനിന്നു

തിരുവനന്തപുരം: എസ് എഫ് ഐയുടെ കൊടിപിടിച്ച്‌ നടുറോഡില്‍ വിദ്യാര്‍ത്ഥികളുടെ ഓണാഘോഷം. യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ത്ഥികളാണ് എംജി റോഡിലെ ഗതാഗതം പൂര്‍ണമായും സ്തംഭിപ്പിച്ച്‌ ഓണാഘോഷം നടത്തിയത്. ഗതാഗതം തടഞ്ഞുകൊണ്ടുള്ള കുട്ടികളുടെ ഓണാഘോഷം പോലീസ് നോക്കിനില്‍ക്കവെയായിരുന്നു.

ഗതാഗതം തടയരുതെന്നു പോലീസ് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. വാദ്യമേളങ്ങള്‍ കൊട്ടിയും ഡാന്‍സ് കളിച്ചും കുട്ടികള്‍ റോഡിലേക്കിറങ്ങുകയായിരുന്നു. ഏകദേശം ഇരുന്നൂറോളം കുട്ടികളാണ് 

ആഘോഷത്തില്‍ പങ്കെടുത്തത്. ഗതാഗതം തടസപ്പെടുത്തി ഓണാഘോഷം നടത്തിയ കുട്ടികള്‍ക്കെതിരെ പോലീസ് കേസെടുത്തു.

വ്യാഴാഴ്ച രാവിലെ മുതല്‍ കോളജിനകത്ത് ഓണാഘോഷം നടക്കുന്നുണ്ടായിരുന്നു.
ഉച്ചയ്ക്ക് 12.30 ഓടെയാണ് ക്യാംപസില്‍നിന്നും കുട്ടികള്‍ റോഡിലേക്കിറങ്ങിയത്. യൂണിവേഴ്സിറ്റി കോളജ് മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍വരെ ഘോഷയാത്രയുമായി കുട്ടികളെത്തി. ഏകദേശം ഒരു മണിക്കൂറോളം വാഹനഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങി. വീഡിയോ കാണാം.

No comments:

Post a Comment