Thursday, 8 September 2016

ജിഎസ്‌എല്‍വി എഫ്05 വിക്ഷേപണം വൈകുന്നു



ചെന്നൈ • സാങ്കേതിക തകരാറു മൂലം ജിഎസ്‌എല്‍വി എഫ്05 വിക്ഷേപണം 40 മിനിറ്റു നേരത്തേക്കു വൈകിപ്പിച്ചു. 4.10നു പകരം 4.50 ആണ് പുതിയ വിക്ഷേപണ സമയം നിശ്ചയിച്ചിട്ടുള്ളത്. റോക്കറ്റിലെ മൂന്നാം ഘട്ടമായ ക്രയോജനിക് എന്‍ജിനില്‍ ഇന്ധനം നിറയ്ക്കുന്ന വാല്‍വില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണു വിക്ഷേപണം വൈകുന്നതെന്നാണു സൂചന.

കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ്- 3 ഡിആറിനെ ഭ്രമണപഥത്തിലെത്തിക്കാനുള്ള ദൗത്യവുമായാണ് ജിഎസ്‌എല്‍വി എഫ് 05 വിക്ഷേപണം നടക്കുന്നത്. പരിഷ്കാരങ്ങള്‍ വരുത്തിയ തദേശീയ ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചുള്ള ആദ്യ ജിഎസ്‌എല്‍വി വിക്ഷേപണമാണിത്. തദേശീയ ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചുള്ള ജിഎസ്‌എല്‍വി ദൗത്യത്തെ ഏറെ പ്രതീക്ഷയോടെയാണ് ഐഎസ്‌ആര്‍ഒ കാണുന്നത്.

ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാമത്തെ വിക്ഷേപണത്തറയില്‍നിന്നാണു വിക്ഷേപണം.

കാലാവസ്ഥാ നിരീക്ഷണ രംഗത്തു വലിയ മുന്നേറ്റമുണ്ടാക്കുന്നതിനൊപ്പം രക്ഷാപ്രവര്‍ത്തനത്തിനും സഹായകമാണ് ഇന്‍സാറ്റ്-3 ഡിആര്‍.

No comments:

Post a Comment