സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ ചിറ്റാറില്‍ ജെയ്ന്റ് വീലുകള്‍ ഘടിപ്പിച്ചു കാര്‍ണിവല്‍; അമിതവേഗത്തില്‍ പറന്ന ജെയ്ന്റ് വീലില്‍ നിന്നും തെറിച്ചു വീണ് അഞ്ച് വയസുകാരന്‍ ദാരുണമായി കൊല്ലപ്പെട്ടു; സഹോദരിക്ക് ഗുരുതര പരിക്ക്
ചിറ്റാര്‍: കേരളത്തില്‍ അവധിയും ആഘോഷക്കാലവും എത്തിയതോടെ സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ ചെറുനഗരങ്ങളില്‍ ജെയ്ന്റ് വീലുകള്‍ ഘടിപ്പിച്ച് കാര്‍ണ്ണിവലുകള്‍ സജീവമായിട്ടുണ്ട്. എന്നാല്‍, അമിത വേഗത്തില്‍ പാഞ്ഞ ഇത്തരം ആകാശ വീലുകള്‍ അപകടം വിതയ്ക്കുകയാണ്. പത്തനംതിട്ട ചിറ്റാറില്‍ ജെയ്ന്റ് വീലില്‍ നിന്നും തെറിച്ചു വീണ് അഞ്ച് വയസുള്ള കുട്ടി ദാരുണമായി കൊല്ലപ്പെട്ടു. സ്വകാര്യ ഗ്രൂപ്പ് നടത്തിവന്ന കാര്‍ണിവലിലെ ആകാശവീലില്‍ നിന്ന് വീണു വീണാണ് കുട്ടി മരിച്ചത്.
സഹോദരിയെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചിറ്റാര്‍ കുളത്തുങ്കല്‍ സജിയുടെ മകനാണ് അലന്‍. സഹോദരി പ്രിയങ്ക(14)യയെയാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ വൈകുന്നരം എട്ട് മണിയോടെയായിരുന്നു അപകടം. കറങ്ങിക്കൊണ്ടിരുന്ന ആകാശവീലില്‍ നിന്ന് അലന്‍ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു. സഹോദരനെ രക്ഷിക്കാന്‍ ശ്രമിക്കവെ പ്രിയങ്കയും വീണു. കുട്ടികള്‍ റൈഡില്‍ തന്നെ തലയടിച്ച് താഴേക്ക് പതിച്ചു.
ഈ സമയം മാതാപിതാക്കളും മൈതാനത്തുണ്ടായിരുന്നു. ഓടിക്കൂടിയവരാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. മരണമടഞ്ഞ അലന്‍ കൂത്താട്ടുകുളം ഗവ. എല്‍.പി.സ്കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. പരിക്കേറ്റ പ്രിയങ്ക ചിറ്റാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും. അമ്മ ബിന്ദു. സഹോദരി നിമ്മി. യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് കാര്‍ണിവലില്‍ റൈഡുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നതെന്ന് പറയുന്നു. അപകടസമയം ആകാശവീല്‍ ഓടിയിരുന്നത് അമിതവേഗത്തിലായിരുന്നെന്നും ദൃക്സാക്ഷികള്‍ പറയുന്നു.
അഞ്ച് ദിവസം മുമ്ബാണ് ഒരു സ്വകാര്യ ഗ്രൂപ്പ് ചിറ്റാര്‍ പൊലീസ് സ്റ്റേഷന് സമീപം സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ വസന്തോത്സവം എന്ന പേരില്‍ കാര്‍ണിവല്‍ തുടങ്ങിയത്. പ്രാദേശികതലത്തിലുള്ള അധികൃതരെ സ്വാധീനിച്ച് സംഘടിപ്പിച്ച മേള ആവശ്യമായ അനുമതികള്‍ ഇല്ലാതെയാണ് നടന്നുവന്നത്. അപകടത്തെ തുടര്‍ന്ന് മേള നിര്‍ത്തിവച്ചു.
No comments:
Post a Comment