കഴിഞ്ഞകൊല്ലത്തെ അപകടം ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ സൗകര്യങ്ങളും ഒരുക്കി അധികൃതര്‍; സുബ്ഹ് നമസ്കാരത്തിന് ശേഷം ജുമുഅയുടെ സമയംവരെ ഹറമില്‍തന്നെ കഴിച്ചുകൂട്ടി തീര്‍ത്ഥാടകര്‍;ജുമുഅയുടെ നിറവില്‍ 15 ലക്ഷം തീര്‍ത്ഥാടകര്‍
ജിദ്ദ: കഴിഞ്ഞ തവണ ഉണ്ടായ അപകടങ്ങള്‍ ആവര്‍ത്തിക്കപെടാതിരിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കികൊണ്ട് ഹജ്ജ് കര്‍മ്മങ്ങള്‍ക്കുള്ള പ്രാരംഭ കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ച് ഹാജിമാര്‍. അതേ സമയം കഴിഞ്ഞ വര്‍ഷം ഉണ്ടായ അപകടമൊന്നും ഹാജിമാരുടെ എണ്ണത്തില്‍ കുറവ് വരുത്തില്ലെന്നാണ് തീര്‍ത്ഥാടകരുടെ അഭിപ്രായം. ആരോഗ്യമുള്ളവര്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇവിടെയെത്തണമെന്നാണ് ചൊല്ല്. ഇവിടെ വരാതിരിക്കുന്നതിനെകുറിച്ച് ചിന്തിക്കാന്‍ പോലുമാകില്ലെന്നുമാണ് തീര്‍ത്ഥാടകര്‍ അഭിപ്രായപ്പെടുന്നത്.
ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി മിനായിലേക്ക് തിരിക്കാനിരിക്കെ ഹറമില്‍ ജുമുഅ നമസ്കരിക്കാന്‍ ലഭിച്ച സുവര്‍ണാവസരം ഉപയോഗപ്പെടുത്താനത്തെിയത് 15 ലക്ഷം തീര്‍ത്ഥാടകര്‍. അതിരാവിലെ തന്നെ തീര്‍ത്ഥാടകര്‍ ഹറമിലേക്ക് നടത്തം തുടങ്ങിയിരുന്നു. ഹറമിലെ എല്ലാ നിലകളും വികസനം പൂര്‍ത്തിയായ ഭാഗങ്ങളും സഫ മര്‍വ ഏരിയകളുമെല്ലാം തീര്‍ത്ഥാടകര്‍ ഉപയോഗപ്പെടുത്തി. സുബ്ഹ് നമസ്കാരത്തിന് ശേഷം ജുമുഅയുടെ സമയംവരെ ഹറമില്‍തന്നെ കഴിച്ചുകൂട്ടിയ തീര്‍ത്ഥാടകരും ഏറെയായിരുന്നു. ഹറമിന്റെ അകവും പുറവും നിറഞ്ഞു കവിഞ്ഞതോടെ തൊട്ടടുത്തുള്ള ഹോട്ടല്‍ സമുഛയങ്ങളും പാതയോരങ്ങളും തീര്‍ത്ഥാടകര്‍ കീഴടക്കി.
ഗതാഗതക്കുരുക്കില്‍പ്പെട്ടതുകാരണം ജുമുഅ നമസ്കാരത്തിന് ഹറമിലത്തൊന്‍ കഴിയാത്ത നിരവധി ഹാജിമാര്‍ അടുത്തുള്ള പള്ളികളിലാണ് നമസ്കാരത്തില്‍ പങ്കെടുത്തത്. ഹജ്ജ് അവസാനിച്ച ഉടനെ യാത്ര തിരിക്കേണ്ട ഹാജിമാര്‍ക്ക് ഇത് മക്കയിലെ ഈ വര്‍ഷത്തെ അവസാന ജുമുഅ കൂടിയായിരുന്നു. ഹാജിമാരുടെ സേവനത്തിനായി പ്രത്യേകം പരിശീലനം ലഭിച്ച സൗദി സ്ക്കൗട്ട് വളണ്ടിയര്‍മാരും ഹറമിനകത്തും പുറത്തും സജ്ജമായിന്നു.
ഹറമിലൊരുക്കിയ ആധുനകി സാങ്കേതിക സൗകര്യങ്ങള്‍ കാരണം കടുത്ത ചൂട് ഹറമിനകത്തും പുറത്തും തീര്‍ത്ഥാടകര്‍ക്ക് പ്രശ്നമായില്ല. ഡോ. ഫൈസല്‍ ഖസാവിയാണ് ഹറമില്‍ ജുമുഅക്കും ഖുതുബക്കും നേതൃത്വം നല്‍കിയത്. ഹജ്ജ് വേളകളില്‍ ഏകനായ അല്ലാഹുവുമായി ഗാഢബന്ധം സ്ഥാപിക്കുക എന്നാതാണ് പ്രധാനം. തൗഹീദിന് നിരക്കാത്ത എല്ലാ വിഷയങ്ങളില്‍നിന്നും വിട്ടുനില്‍ക്കണമെന്നും ഹറം ഇമാം പറഞ്ഞു. ശാന്തിയും സമാധാനവും ഇസ്ലാമിന്റെ സുപ്രധാന ലക്ഷ്യവും മുഖ്യ താല്‍പര്യവുമാണ്.
രാജ്യത്ത് ശാന്തിയും സമാധാനവും നിലനില്‍ക്കുന്നതുകൊണ്ടാണ് സുരക്ഷിതമായി ഹജ്ജ് കര്‍മ്മങ്ങളില്‍ മുഴുകാന്‍ കഴിയുന്നത്. സമാധാനത്തിന്റെ പാത എല്ലാവരും കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹജ്ജ് വേളകളിലും മറ്റും അശാന്തിവിതക്കാന്‍ കാരണമാകുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കുന്നത് ഏറ്റവും വലിയ കുറ്റമാണ്. സമാധാനം ഇല്ലാതാക്കാനുള്ള ശ്രമം തീര്‍ത്ഥാടകരോട് കാണിക്കുന്ന അതിക്രമമാണന്നും അത്തരം ദുശ്ശക്തികളെ കരുതിയിരിക്കണമെന്നും ഹറം ഇമാം പറഞ്ഞു.
No comments:
Post a Comment