കേജ്‍രിവാളിന്റെ തലയ്ക്കകത്ത് ഒന്നുമില്ല; വോട്ട് നേടാനായി തരംതാഴാനും മടിയില്ല: കഠ്ജു
ന്യൂഡല്‍ഹി • അമൃത്സറിനെ പുണ്യനഗരമായി പ്രഖ്യാപിക്കുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. അമൃത്സറിനെ പുണ്യനഗരമായി പ്രഖ്യാപിച്ചാല്‍ അലഹബാദിലെ പ്രയാഗ്, വാരണാസി, അയോധ്യ, മഥുര, പുരി, ദ്വാരക, ഹരിദ്വാര്‍ തുടങ്ങിയവയെല്ലാം ഇതേ ആവശ്യം ഉന്നയിക്കും. മതത്തിന്റെ പേരിലുള്ള പ്രഖ്യാപനങ്ങള്‍ വോട്ട് നേടിയെടുക്കാനുള്ള മികച്ച മാര്‍ഗ്ഗമാണ്. എന്നാലിതു രാജ്യത്തിന്റെ മതേതരത്തെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം പ്രസ്താവനകളിലൂടെ കേജ്‍രിവാള്‍ സ്വന്തം കാര്യങ്ങള്‍ക്കായി ജനങ്ങളെ മുതലെടുക്കുന്ന നേതാവായി മാറിയിരിക്കുന്നു.
കേജ്‍രിവാളിന്റെ തലയ്ക്കകത്ത് ഒന്നുമില്ല. വോട്ട് നേടിയെടുക്കാന്‍ എത്ര തരംതാഴാനും കേജ്‍രിവാള്‍ തയാറാകുമെന്നും കഠ്ജു പറഞ്ഞു.
പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ അമൃത്സറിനെ പുണ്യനഗരമായി പ്രഖ്യാപിക്കുമെന്നു അരവിന്ദ് കേജ്‍രിവാള്‍ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികള്‍ക്കായി പഞ്ചാബിലെത്തിയതായിരുന്നു കേജ്‍രിവാള്‍.
No comments:
Post a Comment