ആഗ്രഹിച്ചത് മകനെ, പിറന്നത് മകളും; ഒരമ്മ സ്വന്തം കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന് എയര്‍കണ്ടിഷനറിലൊളിപ്പിച്ചു
ജയ്പൂര്‍: ലോകമന:സാക്ഷിയെ ഞെട്ടിച്ച സംഭവമാണ് ഏതാനും ദിവസം മുമ്ബ് ജയ്പൂരില്‍ നടന്നത്. രണ്ടാമതും പിറന്നത് മകളായത് കൊണ്ട് നാലുമാസം പ്രായമുള്ള ആ കുഞ്ഞിനെ അ്മ്മ കഴുത്തറുത്ത് കൊന്ന് എയര്‍കണ്ടീഷനറിലൊളിപ്പിച്ചു. ആഗസ്റ്റ് 26നായിരുന്നു സംഭവം. സംഭവത്തില്‍ നേഹ ഗോയല്‍ (35) എന്ന സ്ത്രിയെ പൊലീസ് അറസ്റ്റു ചെയ്തു.
കുടുംബാംഗങ്ങള്‍കുഞ്ഞിനെ ഉപയോഗ ശ്യൂന്യമായ എയര്‍ കണ്ടീഷനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്തെുകയായിരുന്നു. പുതപ്പില്‍ പൊതിഞ്ഞ കുഞ്ഞിന്റെ കഴുത്ത് മൂര്‍ച്ചയേറി ആയുധംകൊണ്ട് മുറിച്ച നിലയിലായിരുന്നു. കൂടാതെ ദേഹത്ത് 17 ഓളം മുറിവുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിന്റെ മാതാവ് നേഹ അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തികൊണ്ട് കുത്തികൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തി
കൃത്യമായ തെളിവുകളുടെയും രക്തസാമ്ബിളുകളുടെ ഫോറന്‍സിക് പരിശോധനക്കു ശേഷം വ്യാഴാഴ്ചയാണ് നേഹയെ അറസ്റ്റു ചെയ്തത്.
എട്ടു വയസുള്ള പെണ്‍കുഞ്ഞിന്റെ അമ്മ കൂടിയായ നേഹ രണ്ടാം തവണയും പെണ്‍കുഞ്ഞുണ്ടായതിന്റെ മനോവിഷമത്തിലാണ് കൊലനടത്തിയതെന്ന് സമ്മതിച്ചു. അപായപ്പെടുത്തി എ.സിയില്‍ ഉപേക്ഷിച്ച ശേഷം നേഹ കുഞ്ഞിനെ കാണാനില്ലെന്ന് കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നു. രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ് കുടുംബാംഗങ്ങള്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തെിയത്.
ആണ്‍കുഞ്ഞ് പിറക്കുന്നതിന് വേണ്ടി നിരവധി പൂജകളും മറ്റും നടത്തിയിരുന്നതായും ഐ.വി.എഫ്, വാടക ഗര്‍ഭപാത്രം എന്നീ മാര്‍ഗങ്ങള്‍ ആലോചിച്ചിരുന്നതായും കുടുംബാംഗങ്ങള്‍ അറിയിച്ചു.
No comments:
Post a Comment